സംസ്ഥാനപാതയില്‍ ദുരിതംവിതച്ച് സ്വകാര്യ കമ്പനിയുടെ കേബിള്‍ക്കുഴി
തൊട്ടില്‍പ്പാലം: കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയില്‍ ദുരിതംവിതച്ച് സ്വകാര്യ കമ്പനിയുടെ കേബിള്‍ക്കുഴി. മൊബൈല്‍ കമ്പനിയായ എയര്‍ടെല്ലിന്റെ ഫോര്‍ജി സംവിധാനത്തിനായാണ് കോണ്‍ക്രീറ്റ് ചെയ്ത നടപ്പാത വരെ നീക്കംചെയ്ത് കുഴിയെടുക്കുന്നത്. പൊതുമരാമത്തിന്റെ അനുമതിയുണ്ടെണ്ടങ്കിലും ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കുഴിയെടുക്കുന്നതെന്ന് പരാതി ഉയര്ന്നിട്ടുണ്ടണ്ട്.
ചിലയിടങ്ങളില്‍ റോഡ് ഭാഗികമായി തകര്ന്നിട്ടുമുണ്ടണ്ട്. കുഴിയെടുത്തത് കാരണം കാല്‍നട യാത്രക്കാര്‍ക്ക് ഒരുവിധത്തിലും റോഡിന്റെ അരികു ചേര്‍ന്ന് നടക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കൂടാതെ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനും സാധിക്കില്ല. സംസ്ഥാനപാതയിലേക്ക് പ്രവേശിക്കുന്ന പോക്കറ്റ് റോഡുകളില്‍ കുഴിയെടുത്തത് പഞ്ചായത്തിന്റെ അനുമതിയില്ലാതെയണെന്നും ആരോപണമുയര്ന്നിട്ടുണ്ടണ്ട്.
കുഴിയെടുക്കുന്നതിനായി സ്കൂളുകള്‍, ബസ് സ്റ്റോപ്പ്, വീടുകള്‍, കടകള്‍, മറ്റുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള കേണ്‍ക്രീറ്റ് നടപ്പാത നീക്കം ചെയ്തതും ബദല്സംവിധാനമൊരുക്കാത്തതും ജനങ്ങള്‍ക്ക് വലിയ പ്രയാസമാണുണ്ടണ്ടാക്കുന്നത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."