വണ്ടിയില്‍ ഇന്‍ഷുറന്‍സ് പേപ്പറും,ആര്‍.സി ബുക്കും ഇല്ലേ? ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ പേടിക്കേണ്ട
വാഹനത്തില്‍ സഞ്ചരിക്കുന്ന വേളയില്‍ ലൈസന്‍സ്, ആര്‍.സി ബുക്ക്, ഇന്‍ഷുറന്‍സ് അടക്കം നിരവധി രേഖകള്‍ കൈയ്യില്‍ കരുതണം. പൊലിസോ,എം.വി.ഡിയോ ആവശ്യപ്പെട്ടാല്‍ ഈ രേഖകള്‍ അവരെ കാണിക്കേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ യാത്ര വേളയില്‍ ഇത്തരത്തില്‍ ആവശ്യമുള്ള രേഖകള്‍ എടുക്കാന്‍ മറക്കുന്ന നിരവധി പേരുണ്ട്. അത്തരക്കാര്‍ക്ക് നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ നെക്സ്റ്റ് ജെന്‍ എം പരിവാഹന്‍ എന്ന ആപ്പുണ്ടെങ്കില്‍ രേഖകളെല്ലാം വെര്‍ച്വലായി സൂക്ഷിക്കാം. കൂടാതെ വാഹനമോടിക്കുമ്പോള്‍ എന്തെങ്കിലും ഫൈന്‍ ലഭിച്ചിട്ടുണ്ടെങ്കില്‍, അതും ഈ ആപ്പിലൂടെ അടയ്ക്കാവുന്നതാണ്.
നെക്സ്റ്റ് ജെന്‍ എം പരിവാഹന്‍ ആപ്പില്‍ ആര്‍സി ബുക്കും ലൈസന്‍സും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനും വാഹന പരിശോധനയില്‍ അത് കാണിക്കാനും സാധിക്കും. കൂടാതെ പ്രസ്തുത രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുന്‍പ് തന്നെ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതുകൊണ്ട് തന്നെ വാഹനത്തിന്റെ രേഖകള്‍ അവസാനിച്ച് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്‌നങ്ങളിലേക്ക് പോകുന്നത് തടയുന്നതിനും ഇത് സഹായകരമാണ്.
വാഹനം സംബന്ധമായ ട്രാന്‍സ്ഫര്‍ ഓഫ് ഓണര്‍ഷിപ്പ്, ഹൈപ്പോക്കേഷന്‍ റദ്ദാക്കുന്നതിനും എന്റര്‍ ചെയ്യുന്നതും കണ്ടിന്യൂ ചെയ്യുന്നതും ഡ്യൂപ്ലിക്കേറ്റ് ആര്‍സി എന്‍ ഒ സി, ആര്‍സി പാര്‍ട്ടിക്കുലേഴ്സ് എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും ആപ്ലിക്കേഷന്‍ ഡിസ്‌പോസ് ചെയ്യുന്നതിനും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഫീസ് വെരിഫിക്കേഷന്‍, ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് എന്നിവ പരിശോധിക്കുന്നതിനും ഈ ആപ്പില്‍ സാധ്യമാണ്.
ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, പേര് തിരുത്തല്‍, അഡ്രസ്സ് മാറ്റം, ലൈസന്‍സ് പാര്‍ട്ടിക്കുലേഷന്‍ അപേക്ഷിക്കുക, ഇന്റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റിന് അപേക്ഷിക്കുക ആയതിന്റെ ഫീസ് അടയ്ക്കുകയും ഡൗണ്‍ലോഡ് ചെയ്ത് എടുക്കുന്നതിനും എല്ലാ അപേക്ഷകളുടെയും സ്റ്റാറ്റസ് പരിശോധിക്കുന്നതിനും ഇതുവഴി സാധ്യമാകുന്നതാണ്. ഇതിന് പുറമെ സെക്കന്റ് ഹാന്‍ഡ് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് വാഹനത്തിന്റെ ഹിസ്റ്ററി മനസ്സിലാക്കാനും, എന്തെങ്കിലും കേസുകള്‍ ഉണ്ടെങ്കില്‍ അതിനെക്കുറിച്ചറിയാനും ഈ ആപ്പ് സഹായിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."