ചുവന്ന ചീര പതിവായി കഴിക്കണം;കാരണങ്ങള്‍ അറിയാം
നമ്മുടെ നാട്ടില്‍ വളരെയെളുപ്പത്തില്‍ കൃഷി ചെയ്യാവുന്നതും, ലളിതമായി പാചകം ചെയ്യാവുന്നതുമായ ഒരു ഇലക്കറിയാണ് ചീര. എന്നാല്‍ നമ്മളില്‍ പലരും ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതെ ഒഴിവാക്കാറുണ്ട്. പോഷകസമൃതമായ ആരോഗ്യകരമായ ഒരു ഭക്ഷണമായ ഇവ കഴിയുമെങ്കില്‍ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.ചുവന്ന ചീര ശരീരത്തെ പോഷിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിറ്റാമിനുകളും ധാതുക്കളും നാരുകളും അവയില്‍ അടങ്ങിയിരിക്കുന്നു.
ചുവന്ന ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ചില നേട്ടങ്ങള്‍ അറിയാം
ചുവപ്പ് നിറത്തിലെ ചീരയില്‍ ആന്തോസയാനിന്‍ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ശരീരത്തെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ആയതിനാല്‍ ചീര രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നു എന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് ചീര ധൈര്യമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
കൂടാതെ ചുവന്ന ചീരയിലെ ഉയര്‍ന്ന പൊട്ടാസ്യം ഉള്ളടക്കം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. അതേസമയം നൈട്രേറ്റ് ഉള്ളടക്കം ആരോഗ്യകരമായ രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ചീരയില്‍, എ, സി, കെ തുടങ്ങിയ വിറ്റാമിനുകളും ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ചീരയില്‍, 250 മില്ലിഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം ഇത് കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."