ഫലസ്തീൻ രാഷ്ട്രം ഉടൻ സ്ഥാപിക്കണം; ഡോ. ഖർഖാഷ്
ദുബൈ:പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഇസ്‌റാ ഈൽ ഫലസ്തീൻ സംഘർഷത്തിന് അടിസ്ഥാന പരിഹാരമായി ഫലസ്തീൻ രാഷ്ട്രം അടിയന്ത രമായി സ്ഥാപിക്കാനും അംഗീകരിക്കാനും തയാറാവണമെന്ന് യുഎഇ പ്രസിഡന്റിന്റെ ഡിപ്ലോമാറ്റിക് അഡ്വൈസറും മുതിർന്നനയ തന്ത്രജ്ഞനും മുൻ വിദേശകാര്യ സഹമന്ത്രിയുമായ ഡോ. അൻവർ മുഹമ്മദ് ഖർഖാഷ് ആവശ്യപ്പെട്ടു.
ഗസ്സയിലെ സാധാരണക്കാരായ മനുഷ്യർക്ക് നേരെയുള്ള ഇസ്റാഈൽ ആക്രമണം ക്രൂരവും മനുഷ്യത്വ രഹിതവുമാണെന്ന് പറഞ്ഞ അദ്ദേഹം, സംഘർഷം പരിഹരിക്കുന്നതിൽ നിയന്ത്രണ നയം പരാജയപ്പെട്ടെന്നും ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് അംഗീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇന്നലെ ദുബൈയിൽ നടന്ന അറബ് മീഡിയ ഫോറത്തെ സംബാധന ചെയ്യവേ അദ്ദേഹം പ്രസ്താവിച്ചു.
ഒക്ടോബർ മുതൽ ഫലസ്തീൻ പ്രശ്നം നിലനിൽക്കുന്നു. ഇത് അറബ് ലോകത്തെ നേതാക്കളെയും ജനങ്ങളെയും അലട്ടിക്കൊണ്ടിരിക്കുന്ന കാര്യമാണെന്നും, സിവിലിയൻമാർക്കെതിരായ അക്രമം ദയാരഹിതമായ മാനങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീൻ രാഷ്ട്രമെന്ന അവകാശം നടപ്പാവാൻ ഇനിയും പടിഞ്ഞാറിൽ നിന്നുള്ള ജനകീയാംഗീകാരത്തിന് കാത്തിരിക്കാനാവില്ല. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള വ്യക്തമായ മാർഗരേഖയിലൂടെ ഈ അവകാശം നേടിയെടുക്കണമെന്നും ഡോ. ഖർഖാഷ് ആഹ്വാനം ചെയ്തു.
ഫലസ്തീനെതിരേ ദീർഘകാലമായി നിലനിൽക്കുന്ന നിയന്ത്രണ നയത്തെ അദ്ദേഹം വിമർശിച്ചു. ഫലസ്തീന്റെ അവകാശത്തെ ദയനീയമായി പരാജയപ്പെടുത്തുകയാണ്. ഫലസ്തീനികളെ അടിച്ചുമർത്തുന്നതും അവർക്കെതിര അനീതി നടപ്പാക്കുന്നതും അക്രമങ്ങളും ഇന്നവിടെ നിർബാധമാണ്. അക്കാരണങ്ങൾ അവിടെ ഏറ്റുമുട്ടലുകളും സംഘർഷങ്ങളും വർധിപ്പിച്ചിട്ടേയുള്ളൂവെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശം പുനഃസ്ഥാപിക്കാൻ അടിയന്തിര നടപടിക ൾ ഇനിയും വൈകിക്കുടെന്നും അദ്ദേഹം പ്രസ്താവിച്ചു. നിലവിലെ പ്രശ്‌നങ്ങൾ കടുക്കാൻ കാരണം ഇസ്രാഈൽ ഗവൺമെന്റിന്റെയും വലതുപക്ഷ തീവ്രവാദികളുടെയും മനുഷ്യത്വമില്ലാത്ത നിലപാടുകളും നീക്കങ്ങളുമാണ്. ഫലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരത്തിന് നിരവധി യൂറോപ്യ ൻ രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത് സ്വാഗതാർഹമാണ്. ഫലസ്തീൻ രാഷ്ട്രമെന്ന ആവശ്യത്തിന് അത് ആക്കം കൂട്ടുന്നതാണെന്നും ഡോ. ഖർഖാഷ് പറഞ്ഞു.
അയർലാൻഡ്, സ്പെയിൻ, നോർവേ എന്നീ രാജ്യങ്ങൾ 'യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള ശ്രമമെന്ന നിലയിൽ ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഇത് പിന്തുടരുമെന്നാണ് പ്രതിക്ഷിക്കുന്നത്. ഗസ്സയിൽ ഹമാസു മായുള്ള ഇസ്രാഈൽ യുദ്ധത്തിൽ വെടിനിർത്തൽ ഉറപ്പാക്കാനു ള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുക യാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞത് ഖർഖാഷ് ഉദ്ധരിച്ചു.
അതിനിടെ, റഫാ ഗവർണറേറ്റി ലെ സൈനിക പ്രവർത്തനങ്ങൾ ഉടൻ നിർത്തി ഗസ്സ മുനമ്പിലെ വിനാശകരമായ മാനുഷിക സാഹചര്യം ഒഴിവാക്കാൻ ഇസ്രാഈലിന് മേൽ അധിക നടപടികൾ ഏർപ്പെടുത്താനുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനത്തെ യു.എ.ഇ സ്വാഗതം ചെയ്യുന്നുവെന്നും ഖർഖാഷ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."