കാര്‍ ഓടിച്ചു പോകുന്നതിനിടെ മുന്‍ചക്രം ഇളകിത്തെറിച്ചു; കാര്‍ പാഞ്ഞത് 15 കി.മീറ്റര്‍ ദൂരം
കൊല്ലം: കാര്‍ ഓടിച്ചു പോകുന്നതിനിടെ മുന്‍ ചക്രം ഇളകിത്തെറിച്ചുപോയ കാര്‍ ദേശീയപാതയിലൂടെ പാഞ്ഞത് 15 കിലോമീറ്റര്‍ ദൂരം. ഒടുവില്‍ റോഡരികിലെ മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറിയ കാറില്‍നിന്നു ഡ്രൈവര്‍ പരുക്കുകളോടെയാണ് രക്ഷപ്പെട്ടത്. കുണ്ടറ ഇളമ്പള്ളൂര്‍ ചരുവിളവീട്ടില്‍ കെ സാംകുട്ടി(60)യാണു കാറോടിച്ചത്. ഇയാള്‍ക്കെതിരെ മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനു കൊട്ടാരക്കര പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണു സംഭവം. പുനലൂര്‍ ഭാഗത്തു നിന്നു കുണ്ടറയിലേക്കു പോവുകയായിരുന്ന കാര്‍ കുന്നിക്കോട് ഭാഗത്തു വച്ചാണ് ടയര്‍ ഊരിത്തെറിച്ചതെന്ന് പൊലീസ് പറയുന്നു. ഇതറിയാതെ പാഞ്ഞുപോയ കാറിനെ നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും തടയാനായില്ല.
ഇതിനിടെ കുറേ വാഹനങ്ങളില്‍ ഇടിച്ചതായും പരാതിയുണ്ട്. കൊട്ടാരക്കര പൊലീസ് സ്റ്റേഷനു മുന്നിലൂടെയും കുതിച്ചുപാഞ്ഞ കാര്‍ കിള്ളൂരിനു സമീപം മണ്‍തിട്ടയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. തലയ്ക്കും മുഖത്തും മുറിവേറ്റ സാംകുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."