ജീപ്പിന്റെ ആദ്യ ഇ.വി എത്തി;വിശേഷങ്ങളറിയാം
രാജ്യത്ത് ഏറെ ആരാധകരുള്ള വാഹന ബ്രാന്‍ഡായ ജീപ്പ് തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് വെഹിക്കിള്‍ പുറത്തിറക്കിയിരിക്കുകയാണ്.വാഗണീര്‍ എസ് ഇലക്ട്രിക് എസ്യുവി എന്നാണ് ബ്രാന്‍ഡിന്റെ ആദ്യ ഇ.വിയുടെ പേര്. ആഗോളമാര്‍ക്കറ്റിലേക്കെത്തിയിരിക്കുന്ന ഈ വാഹനം 400-വോള്‍ട്ട് ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള STLA ലാര്‍ജ് പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. എസ്യുവി തുടക്കത്തില്‍ യുഎസ്എയിലും കാനഡയിലുമായിരിക്കും വില്‍ക്കുക,എന്നാല്‍ 2024 ന്റെ രണ്ടാം പകുതിയില്‍ ഇത് ലോകമെമ്പാടുമുള്ള മറ്റ് വിപണികളില്‍ വില്‍പ്പനയ്ക്ക് എത്തിക്കുമെന്നാണ് ജീപ്പ് അറിയിച്ചിരിക്കുന്നത്.
മൊത്തം നാല് ഡിസ്പ്ലേകള്‍ അടങ്ങുന്ന വാഗനീര്‍ എസ് ക്യാബിന് അള്‍ട്രാ മോഡേണ്‍ ഡിസൈനില്‍ പുറത്തിറങ്ങുന്ന വാഹനത്തില്‍ 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സമാനമായ വലിപ്പമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, ക്ലൈമറ്റ് കണ്‍ട്രോളിനായി ഒന്ന്, 10.25 ഇഞ്ച് പാസഞ്ചര്‍ സൈഡ് ഡിസ്പ്ലേ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.170 സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റിയും സെക്യൂരിറ്റി ഫീച്ചറുകളുമായാണ് എസ്യുവി വരുന്നത്.
ആക്റ്റീവ് ഡ്രൈവിംഗ് അസിസ്റ്റ്, ഇന്റര്‍സെക്ഷന്‍ കൊളിഷന്‍ അസിസ്റ്റ്, ഡ്രൈവര്‍ ഡിറ്റക്ഷന്‍, ട്രാഫിക് സൈന്‍ റെക്കഗ്‌നിഷന്‍, സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സവിശേഷതകളുള്ള ഒരു ADAS സ്യൂട്ടും ഇതില്‍ ഉള്‍പ്പെടുന്നു. പവര്‍ട്രെയിന്‍ വിശദാംശങ്ങളിലേക്ക് നോക്കിയാല്‍ വാഗണീര്‍ എസിന് ഡ്യുവല്‍ മോട്ടോര്‍, ഓള്‍-വീല്‍ ഡ്രൈവ് സജ്ജീകരണമാണ് ലഭിക്കുന്നത്. 608 bhp പവറും 800 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് 3.4 സെക്കന്‍ഡില്‍ 0 മുതല്‍ 96 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ പ്രാപ്തമാണ്.
നെ അഞ്ച് ഡ്രൈവ് മോഡുകളാണ് വാഗണീര്‍ എസ് അവതരിപ്പിക്കുന്നത്. 483 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 100-kWh ബാറ്ററി പാക്കിലാണ് വാഗണീര്‍ എസ് സജ്ജീകരിച്ചിരിക്കുന്നത്. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 23 മിനിറ്റിനുള്ളില്‍ എസ്യുവിക്ക് 20 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."