യൂറോപ്യൻ ഉന്നതതല യോഗത്തിൽ ഫലസ്തീനിലെ വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎഇ
ദുബൈ ബ്രസൽസിൽ യൂറോപ്യൻ യൂനിയന്റെ (ഇ.യു) വിദേശ കാര്യ മന്ത്രിമാരുടെ ഉന്നതതല യോഗങ്ങളിൽ ഫലസ്തീനിലെ ഇസ്റാഈൽ അധിനിവിശത്തി നെതിരേ നിലപാട് ശക്തമാക്കി യു.എ.ഇ. ഫലസ്തീനിൽ വലിയ ഉഭയകക്ഷി മാനുഷിക സഹായ ദാതാവാണ് യുഎഇ. എന്നാൽ അതിർത്തി കടന്നുള്ള പ്രവേശനത്തിന്റെ അഭാവം നികത്താൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കഴിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഫലസ്തീനിൽ അടിയന്തര വെടിനിർത്തൽ, തടസമില്ലാത്ത മാനുഷിക പ്രവേശനം, ബന്ദികളെ നിരുപാധികം മോചിപ്പിക്കൽ, അന്താരാഷ്ട്ര നിയമങ്ങ ളെ ബഹുമാനിക്കൽ എന്നിവയ്ക്കാണ് യുഎഇ ആഹ്വാനം ചെയ്തത്. ദ്വിരാഷ്ട്ര പരിഹാരത്തോടുള്ള പ്ര തിബദ്ധത പുതുക്കാൻ ഇസ്റാ ഈലിനോട് ആവശ്യപ്പെടുകയും പരിഷ്കരിച്ച ഫലസ്തീൻ അതോ റിറ്റിക്ക് വേണ്ടി ആവശ്യപ്പെടുകയും ചെയ്തു.
ഈജിപ്ത്, ജോർദാൻ, ഖത്തർ, സഊദി അറേബ്യ എന്നീ രാജ്യങ്ങളുടെ പങ്കാളിത്തവും യോ ഗങ്ങളിൽ ഉണ്ടായിരുന്നു. അതി ർത്തി കടക്കലിലൂടെയുള്ള പ്രവേ ശനത്തിന്റെ അഭാവം നികത്താ ൻ ഇത്തരം ശ്രമങ്ങൾക്ക് കഴിയി ല്ലെന്നും ഐക്യരാഷ്ട്ര സഭയുടെ യു.എ.ഇയുടെ സ്ഥിരം പ്രതിനി ധി ലാന സാക്കി നുസൈബ പറഞ്ഞു.അത്തരം നിയന്ത്രണങ്ങൾ ഉടനടി നീക്കണമെന്നും സഹായ വിതരണങ്ങളുടെ സ്ക്രീനിങ് അതിവേഗത്തിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."