HOME
DETAILS

ജൂൺ ഒന്നു മുതൽ അജ്മാനിൽ ടാക്‌സി നിരക്കുകൾ കുറയും

  
May 31 2024 | 17:05 PM

Taxi fares will come down in Ajman from June 1

അജ്‌മാൻ: ജൂൺ 1 മുതൽ അജ്‌മാനിൽ ടാക്സി നിരക്കുകൾ കുറയും. നാളെ മുതൽ യുഎഇയിൽ ഇന്ധനവില 20
ഫിൽസ് കുറച്ചതിനെ തുടർന്നാണ് താരിഫ് പുതുക്കിയത്.

അജ്‌മാനിൽ ഇന്ധന വിലയ്ക്കനുസരിച്ച് ടാക്‌സി നിരക്കുകൾ കൂടാറും കുറയാറുമുണ്ട്.നാളെ മുതൽ സൂപ്പർ 98 പെട്രോൾ ലീറ്ററിന് 3.14 ദിർഹം, സ്പെഷ്യൽ 95ന് 3.02, ഇ-പ്ലസ് 91ന് 2.95 ദിർഹമാണ് നിരക്ക്. ജൂണിലെ നിരക്കിൽ പെട്രോളടിക്കുമ്പോൾ 14.80 ദിർഹം വരെ ലാഭിക്കാം.

യുഎഇയിൽ ഇന്ധന വില കുറച്ചു; പെട്രോളിനും ഡീസലിനും ജൂൺ ഒന്ന് മുതൽ വില കുറയും 

ദുബൈ: യുഎഇയിലെ 2024 ജൂൺ മാസത്തെ റീട്ടെയിൽ ഇന്ധന വില വെള്ളിയാഴ്ച പ്രഖ്യാപിച്ചു. മെയ് മാസത്തെ വിലയെ അപേക്ഷിച്ച് ഇന്ധന വിലയിൽ നിരീക്ഷണ സമിതി കുറവ് വരുത്തി. പെട്രോൾ ലിറ്ററിന് 20 ഫിൽസാണ് കുറച്ചത്. പുതിയ നിരക്കുകൾ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും

പുതിയ നിരക്കുകൾ ഇനിപ്പറയുന്നവയാണ്:

സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.14 ദിർഹമാണ് ജൂൺ മാസത്തിലെ വില. മേയിൽ 3.34 ദിർഹമായിരുന്നു ലിറ്ററിന് വില. പുതിയ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 20 ഫിൽ‌സ് കുറഞ്ഞിട്ടുണ്ട്. സ്പെഷ്യൽ 95 പെട്രോളിന് ലീറ്ററിന് 3.02 ദിർഹമാണ് വില. മെയിലെ നിരക്ക് 3.22 ദിർഹമാണ്.

ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.95 ദിർഹമായിരിക്കും ജൂൺ മാസത്തിലെ വില. മെയിൽ ലിറ്ററിന് 3.15 ദിർഹമായിരുന്നു. 

ഡീസൽ വിലയിലും കുറവ് വരുത്തിയിട്ടുണ്ട്. നിലവിലെ നിരക്കായ 3.07 ദിർഹത്തെ അപേക്ഷിച്ച് ഡീസൽ ലിറ്ററിന് 2.88 ദിർഹമായിരിക്കും ജൂൺ മാസത്തിൽ ഈടാക്കുക.

വിതരണ കമ്പനികളുടെ പ്രവർത്തനച്ചെലവ് ചേർത്തതിന് ശേഷം എണ്ണയുടെ ആഗോള ശരാശരി വില കൂടിയാലും കുറഞ്ഞാലും എല്ലാ മാസവും അംഗീകൃത ഇന്ധന വില നിശ്ചയിക്കും. പുതിയ നിരക്കുകൾ എല്ലാ മാസവും ഒന്നാം തിയ്യതി മുതൽ പ്രാബല്യത്തിൽ വരും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago