ഇന്നും പുറപ്പെടാതെ ഡല്‍ഹി-സാന്‍ഫ്രാന്‍സിസ്കോ എയര്‍ ഇന്ത്യ വിമാനം; 30 മണിക്കൂറിലേറെ കാത്തിരിപ്പ് തുടര്‍ന്ന് യാത്രക്കാര്‍
വ്യാഴാഴ്ച ഡല്‍ഹിയില്‍നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം ഇനിയും പുറപ്പെട്ടില്ല.വ്യാഴാഴ്ചയാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്.30 മണിക്കൂറിലേറെയായി യാത്രക്കാരുടെ കാത്തിരിപ്പ് തുടരുന്നു. വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് വിമാനം പുറപ്പെടുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചതുപ്രകാരം യാത്രക്കാര്‍ വിമാനത്താവളത്തിലെത്തി. എന്നാല്‍ വിമാനം പുറപ്പെട്ടില്ല. പിന്നീട് രാത്രി 7 മണിക്ക് പുറപ്പെടുമെന്ന് പറഞ്ഞ് യാത്രക്കാരെ കയറ്റിയെങ്കിലും റണ്‍വേയില്‍ പ്രവേശിച്ചശേഷം വിമാനം വീണ്ടും പുറത്തിറക്കി. യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ പ്രതിഷേധിക്കുകയാണ്.
ഇതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.മേയ് 30ന് ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 183 വിമാനമാണ് വൈകുന്നത്. വ്യാഴാഴ്ച യാത്രക്കാര്‍ വിമാനത്തില്‍ കയറി മണിക്കൂറുകളോളം കാത്തിരുന്നിട്ടും വിമാനം പുറപ്പെട്ടില്ല. വിമാനത്തിനുള്ളില്‍ എസി പ്രവര്‍ത്തിക്കാതായതോടെ യാത്രക്കാരില്‍ പലരും കുഴഞ്ഞുവീഴുകയും ചെയ്തു. തുടര്‍ന്ന് വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."