HOME
DETAILS
MAL
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില മാത്രം കുറച്ചു
June 01 2024 | 03:06 AM
കൊച്ചി: ഹോട്ടലുകളിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. നേരത്തെ 1756 രൂപയായിരുന്നു ഒരു സിലിണ്ടറിന് നൽകേണ്ട വില.
ഇന്ന് മുതലാണ് പുതുക്കിയ വില പ്രാബല്യത്തില്‍ വരിക. 19 ഗ്രാം തൂക്കമുള്ള സിലിണ്ടറിന്റെ വിലയിലാണ് കുറവ് ഉണ്ടായത്. അതേസമയം ഗാർഹികാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില കുറച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."