ജില്ലാ ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിയെ എലി കടിച്ചു
വടകര: ജില്ലാ ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കാന്‍ വന്ന സ്ത്രീയെ എലി കടിച്ചു. തൂണേരി കുറ്റിമീത്തല് ലീലയെയാണ് എലി കടിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. അതീവ സുരക്ഷയും വൃത്തിയും വേണ്ട പോസ്റ്റ് ഓപറേറ്റീവ് വാര്‍ഡില്‍ നിന്നാണ് ഇവരെ എലി കടിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്കൊപ്പം തറയില്‍ കൂട്ടുകിടക്കുകയായിരുന്ന ലീലയുടെ കൈയിലാണ് എലി കടിച്ചത്. ഉടന്‍ വൈദ്യസഹായം തേടി.
വാര്‍ഡ് കഴുകുമ്പോള്‍ വെള്ളം പുറത്തേക്കുപോകാനായി നിര്‍മിച്ച ദ്വാരത്തിലൂടെയാണ് എലി വന്നെതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഈ വാര്‍ഡിന്റെ പിന്‍ഭാഗം കാടുപിടിച്ചുകിടക്കുകയാണ്. കൂടാതെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചതിന്റെ അവശിഷ്ടങ്ങളും ഇവിടെയാണ് നിക്ഷേപിച്ചിട്ടുള്ളത്. രാത്രികാലങ്ങളില്‍ ആശുപത്രി വാര്‍ഡുകളിലും ശുചിമുറിക്ക് സമീപവുമെല്ലാം എലികളും പെരുച്ചാഴികളും തമ്പടിക്കാറുണ്ടെന്നാണ് രോഗികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."