HOME
DETAILS

യൂട്യൂബര്‍ സഞ്ജു ടെക്കിയും സുഹൃത്തുക്കളും നിയമ കുരുക്കിലേക്ക്;  കേസ് കോടതിക്ക് കൈമാറും

  
Web Desk
June 01 2024 | 04:06 AM

Sanju Techi and his friends are in legal trouble

ആലപ്പുഴ: യൂട്യൂബര്‍ സഞ്ജു ടെക്കിയും സുഹൃത്തുക്കളും നിയമക്കുരുക്കിലേക്ക്. കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ സംഭവത്തിലാണ് പ്രമുഖ യൂട്യൂബര്‍ സഞ്ജു ടെക്കി കൂടുതല്‍ നിയമ കുരുക്കിലേക്ക് പോവുന്നത്. സഞ്ജുവിനെതിരെ ആര്‍ടിഒ എടുത്ത കേസ് ആലപ്പുഴ കോടതിയിലേക്ക് ഇന്ന് കൈമാറും. ഇതോടെ തുടര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ എടുക്കുന്നത് കോടതിയായിരിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഈ നടപടിയെന്നും ഒപ്പം യാത്ര ചെയ്ത കൂട്ടുകാര്‍ക്കും ഇതേ നടപടിയാണെന്നും അറിയിച്ചു. ആര്‍ടിഒയേയും മാധ്യമങ്ങളെയും പരിഹസിച്ചു ഇന്നലെ സഞ്ജു വിഡിയോ പോസ്റ്റ് ചെയ്യുകയും തുടര്‍ന്നു ഹൈക്കോടതി സ്വമേധയാ ഇടപെടുകയുമായിരുന്നു. 

സംഭവത്തില്‍ കര്‍ശന നടപടി വേണമെന്നാണ് ഹൈക്കോടതി സര്‍ക്കാരിന്  നല്‍കിയ നിര്‍ദേശം. ചട്ടവിരുദ്ധമായി വാഹനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്ന വ്‌ളോഗര്‍മാര്‍ അടക്കമുളളവര്‍ക്കെതിരെ നടപടിയെടുക്കണം. സഞ്ജു ടെക്കിയുടെ കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

മോട്ടോര്‍ വാഹനവകുപ്പിന്റെ റിപ്പോര്‍ട്ട് അടുത്ത വെള്ളിയാഴ്ച പരിഗണിക്കുന്നതാണ്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, പിബി അജിത് കുമാര്‍, അനില്‍ കെ നരേന്ദ്രന്‍, ഹരിശങ്കര്‍ വി മേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സംഭവം പരിഗണിച്ചത്. മോട്ടോര്‍ വാഹന ചട്ടം ലംഘിക്കുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ പ്രോസിക്യൂഷന് നടപടി സ്വീകരിക്കാമെന്ന് സര്‍ക്കാരിനെ കോടതി അറിയിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  11 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  11 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  11 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  11 days ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  11 days ago
No Image

ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്എഫ്ഐയുടെ മർദനം; ഭാരവാഹികൾക്കെതിരെ കേസ്

Kerala
  •  11 days ago
No Image

മയക്കുമരുന്നിന് ഇരയായവരെ ട്രാക്ക് ചെയ്യാൻ സ്മാർട് വാച്ച് സംവിധാനമൊരുക്കി ഷാർജ പൊലിസ് 

uae
  •  11 days ago
No Image

സ്വപ്നങ്ങളുമായി എത്തിയ മണ്ണിൽ മുഹമ്മദ് ഇബ്രാഹിമിന് അന്ത്യവിശ്രമം

Kerala
  •  11 days ago
No Image

കണ്ണൂർ; കാർ കുളത്തിൽ വീണ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ഷെയ്ഖ് സായിദിന്റെ ജീവിത കഥ ‘സായിദ് – എ വിഷ്വൽ ജേർണി’; സമ്മാനമായി നൽകി നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സ്

uae
  •  11 days ago