HOME
DETAILS

ഈസി പുഡ്ഡിങ് -വായില്‍ വച്ചാല്‍ കൊതിയൂറുന്ന ഒരു മില്‍ക് ഡെസേര്‍ട്ട്

  
Web Desk
June 01 2024 | 07:06 AM

milk pudding

ഇന്ന് ജൂണ്‍ 1 ലോക ക്ഷീരദിനം. പാല്‍ കുട്ടികള്‍ക്ക് വളരെ ഇഷ്ടമാണ്. പാലും പാലുല്‍പന്നങ്ങളും ശരീരത്തിന് ആവശ്യമായ പോഷണം നല്‍കുന്നതുമാണ്. എല്ലുകളുടെ ആരോഗ്യത്തിനും കാല്‍സ്യം ലഭിക്കുന്നതിനും പ്രതിരോധ ശേഷിക്കുമെല്ലാം പാല്‍ കുടിക്കുന്നത് നല്ലതാണ്. ഇനി പാല്‍ കുടിക്കാത്ത കുട്ടികളെകൊണ്ട് മാതാപിതാക്കള്‍ പലപ്പോഴും പാടുപെടാറുണ്ട്. അവര്‍ക്ക് ഇങ്ങനെ രുചിയുള്ള ഡെസേര്‍ട്ടുകളോ പേഡയോ ഡ്രിങ്‌സോ ഉണ്ടാക്കി കൊടുക്കാവുന്നതാണ്. 

ചേരുവകള്‍

mmmmmmmmmmmmmm.JPG

കോണ്‍ഫ്‌ളവര്‍ അല്ലെങ്കില്‍ മൈദ- ഒരു  കപ്പ്
കോഴിമുട്ടയുടെ മഞ്ഞ- ഒന്ന്
പാല്‍ എത്രയാണോ വേണ്ടത് -അര ലിറ്റര്‍ / ഒരു ലിറ്റര്‍
വാനില എസ്സന്‍സ് - ഒരു ടീസ്പൂണ്‍
പഞ്ചസാര - മുക്കാല്‍ കപ്പ്
ബദാം അണ്ടിപരിപ്പ്, പിസ്ത - ഇവയിലേതെങ്കിലും
അലങ്കരിക്കാന്‍ പൊടിച്ചു വയ്ക്കുക

milk.JPG

തയാറാക്കുന്ന വിധം
പാലും കോണ്‍ഫ്‌ളവറും നന്നായി മിക്‌സ് ചെയ്യുക (കട്ടകെട്ടാതെ ഇളക്കുക). ഇനി കട്ടിയുള്ള ഒരു നോണ്‍സ്റ്റിക് പാത്രം അടുപ്പത്ത് വച്ച് അതിലേക്ക് തയാറാക്കിവച്ച പാല്‍ മിശ്രിതം ഒഴിച്ചു കൊടുക്കുക. ചെറിയ തീയില്‍ കട്ടപിടിക്കാതെ കൈവിടാതെ ഇളക്കിക്കൊണ്ടിരിക്കുക. ഇതിലേക്ക് പഞ്ചസാരയും വാനില എസ്സന്‍സും ചേര്‍ത്ത് ക്രീമി പരുവത്തിലാവുന്നത് വരെ ഇളക്കുക.  എന്നിട്ട് തീ ഓഫ് ചെയ്യുക . ഇനി സെര്‍വിങ് പാത്രത്തിലേക്ക് മാറ്റി ഒന്നു രണ്ടു മണിക്കൂര്‍ ഫ്രീസ്  ചെയ്യുക. നന്നായി തണുത്താല്‍ അടിപൊളി രുചിയായിരിക്കും. ഇനി ഏതെങ്കിലും ഒരു നട്‌സ് ഇതിന്റെ മുകളില്‍ വിതറി അലങ്കരിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയ്ക്കും അബൂദബിക്കും ഇടയില്‍ ഷെയര്‍ ടാക്‌സി സേവനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ

uae
  •  a month ago
No Image

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

National
  •  a month ago
No Image

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല; വിഡി സതീശന്‍

Kerala
  •  a month ago
No Image

മുനമ്പം; കാസ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; എംവി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസ്; ശിക്ഷവിധി നവംബര്‍ 7ന്

Kerala
  •  a month ago
No Image

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചേക്കും; സൂചന നല്‍കി ശരത് പവാര്‍

National
  •  a month ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച 

Kerala
  •  a month ago
No Image

എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മക്കായി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രിം കോടതി;  ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ഈ മാസവും സര്‍ ചാര്‍ജ്ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി; യൂണിറ്റിന് 19 പൈസ 

Kerala
  •  a month ago
No Image

ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ വിറ്റു, പുലിവാലു പിടിച്ച് മീഷോ

National
  •  a month ago