HOME
DETAILS

പത്താം ക്ലാസുകാര്‍ക്ക് സഊദിയില്‍ ജോലിയവസരം; കേരള സര്‍ക്കാര്‍ മുഖേന സൗജന്യ റിക്രൂട്ട്‌മെന്റ്; ഇപ്പോള്‍ അപേക്ഷിക്കാം

  
June 01 2024 | 11:06 AM

warehouse assistant recruitment through odepc

കേരള സര്‍ക്കാരിന് കീഴില്‍ ഒഡാപെക് വഴി സൗദി അറേബ്യയില്‍ ജോലി നേടാന്‍ അവസരം. സൗദിയിലെ വെയര്‍ഹൗസ് മേഖലയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. കേരള ഗവണ്‍മെന്റ് നേരിട്ട് നടത്തുന്ന സൗജന്യ റിക്രൂട്ട്‌മെന്റാണിത്. 

തസ്തിക& ഒഴിവ്
സൗദിയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ സ്വകാര്യ കമ്പനിയിലേക്ക് വെയര്‍ഹൗസ് അസോസിയേറ്റ്‌സായിട്ടാണ് നിയമനം. നൂറോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം. 

ഇംഗ്ലീഷ് ഭാഷയില്‍ മികവ് പുലര്‍ത്തുന്നവരായിരിക്കണം. 

കൂടാതെ കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആവശ്യമാണ്. 


പ്രായപരിധി
18 മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

ശമ്പളം
ഒന്‍പത് മണിക്കൂര്‍ ജോലിക്ക് 1892 സഊദി റിയാലാണ് വേതനം. (42,000 ഇന്ത്യന്‍ രൂപ). ഭക്ഷണ, താമസ ചെലവുകള്‍ അടക്കമാണിത്. തൊഴിലാളികള്‍ക്ക് പൊതുഅവധികള്‍ക്ക് പുറമെ ആഴ്ച്ചയില്‍ ഒരു ഓഫ് ഉണ്ടായിരിക്കും. 

ജോലിയുടെ സ്വഭാവം
കായികാധ്വാനം ആവശ്യമുള്ള ജോലിയാണിത്. പാര്‍സലുകള്‍ എടുത്ത് വെക്കുകയും നീക്കി വെക്കേണ്ടി വരികയുമൊക്കെ വേണം. മാത്രമല്ല ഉല്‍പ്പന്നങ്ങള്‍ അടുക്കിവെക്കുന്നതിനും സ്‌കാന്‍ ചെയ്യുന്നതിനും ഡെലിവറി ചെയ്യുന്നതിനും സ്മാര്‍ട്ട്‌ഫോണ്‍, സ്‌കാനറുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ അറിഞ്ഞിരിക്കണം. പാക്കേജുകള്‍ തയ്യറാക്കാനും, പാക്കിങ്, ട്രക്ക് ഡെലിവറികളിലെ ലോഡിങ്, അണ്‍ലോഡിങ് ജോലികള്‍ ചെയ്യേണ്ടി വരും. 

അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ ഒഡാപെക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കുക. ജോലിക്കായി അപേക്ഷിക്കുന്നവര്‍ അവരുടെ സി.വി, പാസ്‌പോര്‍ട്ട് കോപ്പി, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ [email protected] എന്ന ഇ-മെയിലിലേക്ക് 2024 ജൂണ്‍ 2ന് മുമ്പായി അയക്കണം. ഇ-മെയിലിന്റെ സബ്ജക്ട് ലൈനില്‍ 'Warehouse Associate to KSA' എന്ന് രേഖപ്പെടുത്തണം. 

അപേക്ഷ: [email protected]
വിജ്ഞാപനം: click here
വെബ്‌സൈറ്റ്: click here



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍

Kerala
  •  2 months ago
No Image

വാല്‍പാറയില്‍ തേയിലത്തോട്ടത്തില്‍ നിന്ന കുട്ടിയെ പുള്ളിപ്പുലി വലിച്ചു കൊണ്ടുപോയി; ആറുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റി'; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി സതീശന്‍

Kerala
  •  2 months ago
No Image

പ്രിയങ്കാഗാന്ധി വയനാട്ടിലേക്ക്; 23 ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; യമുനാനദിയില്‍ വിഷപ്പത

Kerala
  •  2 months ago
No Image

പി.പി ദിവ്യയ്‌ക്കെതിരെ സംഘടനാ നടപടി ഉടനില്ല; സംരക്ഷിച്ച് സി.പി.എം

Kerala
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  2 months ago
No Image

കണ്ണൂര്‍ കളക്ടര്‍ സംശയത്തിന്റെ നിഴലില്‍, സ്ഥാനത്ത് നിന്ന് നീക്കണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കെ.എസ്.യു

Kerala
  •  2 months ago