പ്രമേഹ രോഗികള്‍ ഈ രീതിയില്‍ മാമ്പഴം കഴിച്ചിരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍; കാരണം അറിയാം
നമ്മുടെ നാട്ടില്‍ വളരെ വ്യാപകമായി കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങളിലൊന്നാണ് പ്രമേഹം. അനാരോഗ്യകരമായ ഭക്ഷണങ്ങളും വ്യായാമം ഇല്ലാത്ത ജീവിതരീതിയുമൊക്കെയാണ് പ്രധാനമായും പ്രമേഹത്തിന് കാരണമാകുന്നത്. പ്രമേഹരോഗികള്‍ അവരുടെ ഭക്ഷണരീതി നിയന്ത്രിച്ചാല്‍ മാത്രമെ രോഗ ശമനം ഉണ്ടാകുകകയുള്ളൂ. അതിനാല്‍ തന്നെ മിക്ക ഭക്ഷണ പദാര്‍ത്ഥങ്ങളും ഫലങ്ങളും പ്രമേഹം ബാധിച്ചവര്‍ ഒഴിവാക്കാറുണ്ട്.
അതിലൊന്നാണ് മാമ്പഴവും. എന്നാല്‍ ഡയബറ്റിസ് ബാധിച്ചവര്‍ക്ക് മാമ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് വലിയ പ്രശ്‌നങ്ങളിലില്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ദിനേന നൂറ് ഗ്രാമോളം മാമ്പഴം പ്രമേഹരോഗികള്‍ക്ക് ഒട്ടും അപകടം കൂടാതെ കഴിക്കാവുന്നതാണ്. വളരെ ചെറിയ ഗ്ലൈസമിക്ക് ഇന്‍ഡക്‌സും പൊട്ടാസ്യം,നാരുകള്‍,കാല്‍സ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയ മാമ്പഴം നമ്മുടെ ആരോഗ്യത്തിന് നന്നാണ്.
കോപ്പറും വൈറ്റമിനുകളായ ബികോംപ്ലക്‌സ്,ബി,ഇ,കെ എന്നിവയും അടങ്ങിയ മാമ്പഴം എന്നാല്‍ വലിയ അളവില്‍ പ്രമേഹ രോഗികള്‍ ഭക്ഷിക്കരുത്. അത് പോലെ തന്നെ ജ്യൂസ് ആക്കി മാമ്പഴം കഴിക്കുന്നതും ആരോഗ്യകരമായ പ്രവണതയല്ല.
പഞ്ചസാരയുടെ അളവില്‍ നിയന്ത്രണം വരുത്താന്‍ പ്രമേഹരോഗികള്‍ക്ക് കുറഞ്ഞ അളവില്‍ മാമ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.ശരീരത്തിന് വേണ്ട തോതില്‍ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കാന്‍ മാമ്പഴം നല്ലൊരു മാര്‍ഗമാണെന്നാണ് പഠനങ്ങള്‍ തെളയിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."