കെഎംസിസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മസ്കത്ത് : കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മറ്റി, ബദർ അൽ സമാ ഹോസ്പിറ്റൽ റൂവി, ബോഷർ ബ്ലഡ് ബാങ്ക് എന്നിവരുടെ സംയുക്ത സഹകരണത്തോടെ സൗജന്യ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റൂവി ബദർ അൽ സമാ ഹോസ്പിറ്റലിൽ നടത്തിയ ക്യാമ്പിൽ കെഎംസിസി കേന്ദ്ര, ജില്ലാ, മണ്ഡലം നേതാക്കൾ നേതൃത്വം നൽകി.
രക്തദാനത്തിൽ പങ്കെടുത്തവർക്ക് മൂന്ന് മാസത്തെ സൗജന്യ കൺസൽട്ടേഷൻ ബദർ അൽ സമാ ഹോസ്പിറ്റലിൽ ലഭ്യമാണ്. വിവിധ സൗജന്യ ടെസ്റ്റുകളും ഉണ്ടായിരുന്നു. മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ ജന:സെക്രട്ടറി ഷുഹൈബ് പാപ്പിനിശേരി, റൂവി കെഎംസിസി പ്രസിഡന്റ് റഫീഖ് ശ്രീകണ്ടാപുരം, മുഹമ്മദ് ഡാർസൈറ്റ്, കെ വി അബ്ദുറഹ്മാൻ, ഷമീർ എം കെ, മേമി എ.കെ ഇരിക്കൂർ മണ്ഡലം ജന സെക്രട്ടറി ബാദുഷ ഉളിക്കൽ, ഭാരവാഹികളായ സിനുറാസ് പി, റഹീസ് കരുവഞ്ചാൽ,നൗഷാദ് ശ്രീകണ്ടാപുരം, റഫീഖ് ചെങ്ങളായി,സുബൈർ ആലക്കോട്, സാബിത് ചുഴലി,ബദർ അൽ സമാ മാനേജർ ജയറാം, മാർക്കറ്റിംഗ് മാനേജർ അൻഷിഫ്, രമേശ് , ബോഷർ ബ്ലഡ് ബാങ്ക് ഡോക്ടർമാരായ dr. തൻതാവി ജാബിർ, ഡോക്ടർ അഹ്മദ് അബു ഹസൻ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."