HOME
DETAILS

കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് തെറിപ്പിച്ചത് നരസിംഹ റാവു: കെ. മുരളീധരന്‍

  
backup
August 29 2016 | 22:08 PM

%e0%b4%95%e0%b5%86-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a3%e0%b4%be%e0%b4%95%e0%b4%b0%e0%b4%a8%e0%b5%86-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d


കോഴിക്കോട്: ചാരക്കേസിന്റെ പേരു പറഞ്ഞ് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് തെറിപ്പിച്ചത് അന്നത്തെ പ്രധാനമന്ത്രിയായ പി.വി നരസിംഹ റാവുവായിരുന്നുവെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. രാജന്‍ ചെറുക്കാട് തയാറാക്കിയ 'അട്ടിമറിക്കപ്പെട്ട ചാരക്കേസ് ' പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പുസ്തകം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജിവച്ചതിനു ശേഷം തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കരുണാകരന്‍ പരാജയപ്പെടാന്‍ ഇടയായതിനു പിന്നിലും റാവുവിന്റെ കൈകളുണ്ടെന്ന് സംശയിക്കേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു. ഈ പാഠം ഉള്‍ക്കൊണ്ടാണ് വട്ടിയൂര്‍ക്കാവില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുത്തശേഷം അവിടെ നിന്നു മാറി നില്‍ക്കാത്ത അവസ്ഥയുണ്ടായതെന്നും മുരളീധരന്‍ വ്യക്തമാക്കി.
ചാരക്കേസിന്റെ വസ്തുത പുറത്തു വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇതിനായി ആരുശ്രമിച്ചാലും എല്ലാ പിന്തുണയും നല്‍കുമെന്നും മുരളീധരന്‍ അറിയിച്ചു. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ പുസ്തകം കെ. മുരളീധരന്‍ എം.എല്‍.എയ്ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു ഒഴികെയുള്ള എല്ലാ പ്രധാനമന്ത്രിമാരും ക്രിമിനലുകളായിരുന്നുവെന്ന് ഡോ. എം.ജി.എസ് നാരായണന്‍ പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധി വലിയ ക്രിമിനലായിരുന്നുവെന്നും എം.ജി.എസ് നാരായണന്‍ കൂട്ടിച്ചേര്‍ത്തു.
എ. പ്രദീപ്കുമാര്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി. ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ പുസ്തകം പരിചയപ്പെടുത്തി. മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍, കാലിക്കറ്റ് പ്രസ്‌ക്ലബ് സെക്രട്ടറി എന്‍. രാജേഷ്  പ്രസംഗിച്ചു. ജോയ് കൈതാരത്ത് സ്വാഗതവും രാജന്‍ ചെറുക്കാട് നന്ദിയും പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  8 minutes ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  44 minutes ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  4 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 hours ago