HOME
DETAILS

കണക്ക് 'ചതിച്ചു', ബയോളജിയെ - എസ്.എസ്.എല്‍.സി ഉത്തരക്കടലാസില്‍  അധ്യാപകന്‍ മാര്‍ക്ക് കൂട്ടിയെഴുതിയത് തെറ്റായി ; 20ഉം 20ഉം കൂട്ടിയപ്പോള്‍ 20 തന്നെ !

  
Web Desk
June 02 2024 | 03:06 AM

Maths 'cheats', biology

കണ്ണൂര്‍: അധ്യാപകന്റെ അശ്രദ്ധമൂലം എസ്.എസ്.എല്‍.സി ഉത്തരക്കടലാസില്‍ വിദ്യാര്‍ഥിയുടെ മാര്‍ക്ക്  തെറ്റായി കൂട്ടിയിട്ടെന്ന പരാതി വീണ്ടും. കണ്ണൂരില്‍ നിന്നാണ് വീണ്ടും പരാതി ഉയര്‍ന്നിരിക്കുന്നത്.  കണ്ണൂര്‍ സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നേഹ സുരേഷ് എന്ന വിദ്യാര്‍ഥിയുടെ ബയോളജി വിഷയത്തിലെ മാര്‍ക്കാണ് പേപ്പര്‍ വാല്യുവേഷന്‍ നടത്തിയ അധ്യാപകന്‍ തെറ്റായി കൂട്ടിയിട്ടത്. 

നാല്‍പത് മാര്‍ക്കിനാണ് പരീക്ഷ.  വിദ്യാര്‍ഥിയുടെ പേപ്പറില്‍ രണ്ടുകോളത്തില്‍ 20, 20 എന്നാണ് മാര്‍ക്ക് രേഖപ്പെടുത്തിയത്. എന്നാല്‍ ഇത് രണ്ടും കൂട്ടി 40 എന്ന് എഴുതുന്നതിന് പകരം 20  തന്നെയാണ് ഗ്രാന്‍ഡ് ടോട്ടല്‍ കോളത്തില്‍ എഴുതിയത്. മുഴുവന്‍ വിഷയങ്ങളിലും വിദ്യാര്‍ഥിക്ക് എപ്ലസ് ലഭിച്ചിരുന്നു. എന്നാല്‍ ഗ്രേസ് മാര്‍ക്ക് കൂട്ടിയാണ് എപ്ലസ് ലഭിച്ചതെന്നാണ് സര്‍ട്ടിഫിക്കറ്റിലുള്ളത്. ഗ്രേസ് മാര്‍ക്ക് കൂട്ടാതെ തന്നെ എപ്ലസ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു വിദ്യാര്‍ഥിക്ക്.

ഏത് വിഷയത്തിനാണ് മാര്‍ക്ക് കുറഞ്ഞതെന്ന് അറിയാന്‍  രക്ഷിതാക്കള്‍ പരീക്ഷാ ഭവനുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.  ഇതോടെ ഐ.ടി ഒഴികെ ബാക്കി എല്ലാ വിഷയങ്ങള്‍ക്കും റീവാല്യൂഷേന് നല്‍കി. റിസല്‍ട്ട് വന്നപ്പോഴാണ് പ്രശ്നം മനസിലായത്. അതേസമയം ഫിസിക്സ് പേപ്പറിന്റെ റീവാല്യുഷേന്‍ റിസല്‍ട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുവരെയായിരുന്നു ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടുത്താത്ത മാര്‍ക്ക് ലിസ്റ്റ് അപ്ലോഡ് ചെയ്യാനുള്ള സമയം.

അതിനാല്‍ വിദ്യാര്‍ഥിക്ക് മാര്‍ക്ക് ലിസ്റ്റും അപ്ലോഡ് ചെയ്യാന്‍ സാധിച്ചിട്ടില്ല. നിലവില്‍ പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റില്‍ ആറാമത് നല്‍കിയ സ്‌കൂളിലാണ് വിദ്യാര്‍ഥിക്ക് പ്രവേശനം ലഭിച്ചിരിക്കുന്നത്.  അധ്യാപകരായ സുരേഷ് -ബിന്ദു ദമ്പതികളുടെ മകളാണ് നേഹ. ഇവര്‍ ബാലവാകാശ കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം കണ്ണൂരില്‍ സമാനമായ മറ്റൊരു പരാതിയുമുണ്ടായിരുന്നു. ഇതും ബയോളജി വിഷയത്തിലായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago