അവയവംമാറി ശസ്ത്രക്രിയ: ചികിത്സാപ്പിഴവുണ്ടായെന്ന് മെഡി. ബോര്‍ഡ്
കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയുടെ കൈയ്ക്ക് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ ഡോ. ബിജോണ്‍ ജോണ്സന് ചികിത്സാപ്പിഴവ് സംഭവിച്ചെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍.
ഡി.എം.ഒ ചെയര്‍മാനായ മെഡിക്കല്‍ ബോര്‍ഡ് പൊലിസിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് ചികിത്സാപ്പിഴവ് ചൂണ്ടിക്കാണിക്കുന്നത്. അവയവം മാറിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് പൊലിസും കണ്ടെത്തിയിരുന്നു.
മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മെഡി. കോളജ് അസി. കമ്മിഷണര്‍ കെ.ഇ പ്രേമചന്ദ്രന് പറഞ്ഞു. തുടര്‍നടപടിയുടെ ഭാഗമായി ഡോക്ടര്‍ക്ക് നോട്ടിസ് അയയ്ക്കും .
നിയമോപദേശപ്രകാരം ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനിക്കുമെന്നും പൊലിസ് അറിയിച്ചു.
കഴിഞ്ഞ 16നാണ് ചെറുവണ്ണൂര്‍ മധുരബസാര്‍ സ്വദേശിയായ കുട്ടിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയത്.
സംഭവത്തില്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തിരുന്നു. തെറ്റുപറ്റിയിട്ടില്ലെന്നും കുട്ടിയുടെ നാവില്‍ കെട്ട് കണ്ടപ്പോള്‍ അടിയന്തരമായി ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്നാണ് ഡോ. ബിജോണ്‍ ജോണ്സണ് പൊലിസിന് മൊഴിനല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."