HOME
DETAILS

ഇസ്‌റാഈല്‍ നരമേധത്തിനെതിരെ പ്രതിഷേധവുമായി ചിക്കാഗോ സര്‍വ്വകലാശാലാ വിദ്യാര്‍ഥികളും തെരുവില്‍ 

  
Web Desk
June 02 2024 | 06:06 AM

Students walk out of University of Chicago graduation over Israel policies

വാഷിങ്ടണ്‍: ഇസ്‌റാഈല്‍ നരമേധത്തിനെതിരെ പ്രതിഷേധവുമായി അമേരിക്കയിലെ ചിക്കാഗോ സര്‍വ്വകാലാശാല വിദ്യാര്‍ഥികളും തെരുവില്‍. യൂനിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങില്‍ നിന്നും വിദ്യാര്‍ഥികള്‍ വിട്ടുനിന്നു. ചടങ്ങില്‍ നിന്നും ഇറങ്ങി വന്ന വിദ്യാര്‍ഥികള്‍ തെരുവില്‍ പ്രതിഷേധിച്ചു. ഫലസ്തീനെ പിന്തുണച്ചതിന് ചില വിദ്യാര്‍ഥികളുടെ ബിരുദം തടഞ്ഞു വെച്ചിരുന്നു. ഇതിനെതിരേയും പ്രതിഷേധക്കാര്‍ ശബ്ദമുയര്‍ത്തി.

ഫലസ്തീന്‍ പതാകകളുമായാണ് വിദ്യാര്‍ഥികള്‍ തെരുവുകളിലേക്ക് പ്രതിഷേധവുമായി എത്തിയത്.
ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കണമെന്ന് മുദ്രവാക്യം തെരുവുകളില്‍ മുഴങ്ങി. ഇതുമായി ബന്ധപ്പെട്ട് പരിപാടിയും വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ചു. 

തങ്ങളുടെ ബിരുദം തടഞ്ഞുവെച്ചിരിക്കുകയാണെന്ന അറിയിപ്പ് കഴിഞ്ഞ ദിവസമാണ് യൂനിവേഴ്‌സിറ്റിയിലെ നാല് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായിട്ടായിരുന്നു ഇത്തരത്തില്‍ ബിരുദം തടഞ്ഞുവെച്ചതെന്ന് ഇവരെ അറിയിച്ചതായി യൂനിവേഴ്‌സിറ്റിയിലെ ഫലസ്തീന്‍ അനുകൂല വിദ്യാര്‍ഥി കൂട്ടായ്മ അറിയിച്ചു. തങ്ങളുടെ ബിരുദത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും ഫലസ്തീനിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളാണ് വിഷയമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

'ജീവിതത്തില്‍ ഇനിയൊരിക്കലും ഒരു ബിരുദധാരിയാവാനോ ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കാനോ കഴിയാത്ത ഫലസ്തീനിലെ വിദ്യാര്‍ഥികളെ ഓര്‍ക്കുമ്പോള്‍ ഞങ്ങളുടെ ബിരുദം ഒരു പ്രശ്‌നമല്ല' ഹാശ്വേ എന്ന വിദ്യാര്‍ഥി പറഞ്ഞു. അവരുടെ സ്ഥിതിയെന്താണ്. ആരാണവര്‍ക്കു വേണ്ടി പോരാടാനിറങ്ങുക- അദ്ദേഹം ചോദിച്ചു.  

കഴിഞ്ഞ ദിവസം ഫലസ്തീന് പിന്തുണയറിയിച്ച് ബിരുദദാന ചടങ്ങില്‍ നിന്നും മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികള്‍ ഇറങ്ങി വന്നിരുന്നു. ഫലസ്തീന്‍ അനുകൂല മുദ്രവാക്യം വിളിച്ച് ഇറങ്ങിവന്ന വിദ്യാര്‍ഥികള്‍ മസാച്ചുസെറ്റ്‌സ് അവന്യുവില്‍ ട്രാഫിക് ബ്ലോക്ക് ചെയ്ത് ഫലസ്തീന്‍ അനുകൂല പ്രതിഷേധം നടത്തി. കഫിയ്യ ധരിച്ചാണ് പല വിദ്യാര്‍ഥികളും ബിരുദദാന ചടങ്ങിന് വേണ്ടി എത്തിയിരുന്നത്. വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് ഏതാനും സമയം ബിരുദദാന ചടങ്ങ് തടസപ്പെടുകയും ചെയതിരുന്നു. 

ഇസ്‌റാഈല്‍ പ്രതിരോധമന്ത്രാലയവുമായി ചേര്‍ന്ന് സര്‍വ്വകലാ ശാല ഗവേഷണം നടത്തുന്നുണ്ട്.  ഇത് അംഗീകരിക്കാനാവില്ല-പ്രതിഷേധക്കാരിലൊരാളായ ഡേവിങ് ബെര്‍കിന്‍സ്‌കി പറഞ്ഞു. ഗസ്സയില്‍ ഇപ്പോള്‍ ബിരുദദാരികളില്ല. ഒരു സര്‍വ്വകലാശാല പോലും അവിടെ ശേഷിക്കുന്നില്ല. എല്ലാം ഇസ്‌റാഈല്‍ ബോംബിട്ട് നശിപ്പിച്ചു. ഡേവിങ് ബെര്‍കിന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  3 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  3 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  3 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  3 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  3 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  3 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  3 days ago
No Image

യുഎന്‍ഇപിയുടെ 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്

National
  •  3 days ago