HOME
DETAILS
MAL
വളര്‍ത്തു പൂച്ചയെ കാണാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മുത്തച്ഛനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് കൊച്ചുമകന്
Web Desk
June 02 2024 | 06:06 AM
തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ മുത്തച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു കൊച്ചുമകന്. വീട്ടില്‍ വളര്‍ത്തിയിരുന്ന പൂച്ചയെ കാണാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് ആക്രമണം. എടക്കുളം കൊമ്പത്ത് വീട്ടിലെ കേശവനാണ് വെട്ടേറ്റത്. മദ്യലഹരിയിലായിരുന്ന കൊച്ചുമകന് കേശവനെ വെട്ടുകയായിരുന്നുവെന്ന് പൊലിസ്.
കത്തി ഉപയോഗിച്ചാണ് ശ്രീകുമാര്‍ കേശവനെ വെട്ടിയത്. തൃശൂര്‍ മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കേശവന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ശ്രീകുമാര്‍ തന്നെയാണ് മുത്തച്ഛനെ ആശുപത്രിയില്‍ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു. ശ്രീകുമാരിനെതിരേ വധശ്രമത്തിന് കേസെടുത്തിരിക്കുകയാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."