HOME
DETAILS
MAL
സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾക്ക് മക്കയിൽ സ്വീകരണം നൽകി
June 02 2024 | 07:06 AM
മക്ക: കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനായി മക്കയിൽ എത്തിയ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾക്ക് മക്കയിൽ സ്വീകരണം നൽകി. രാവിലെ 8 മണിയോടെ താമസസ്ഥലത്ത് എത്തിയ സംഘത്തെ സമസ്ത ഇസ്‌ലാമിക് സെൻ്റർ സദിനാഷണൽ, സെൻട്രൽ കമ്മിറ്റി നേതാക്കളും വിഖായ പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.
നാഷണൽ വിഖായ ചെയർമാൻ സയ്യിദ് മാനു തങ്ങൾ, ഹറമൈൻ സോൺ പ്രസിഡൻ്റ് സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട്, നാഷണൽ സെക്രട്ടറി ഫരീദ് ഐകരപ്പടി, സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഉസ്മാൻ ദാരിമി കരുളായി, മക്ക വിഖായ ചീഫ് കോഡിനേറ്റർ നൗഫൽ തേഞ്ഞിപ്പാലം, മുനീർ ഫൈസി മാമ്പുഴ, യുസഫ് ഒളവട്ടൂർ, സയ്യിദ് മൻസൂർ തങ്ങൾ, സ്വലാഹുദ്ദീൻ വാഫി, ബഷീർ, മുബഷിർ ബാവ, ഇബ്രാഹിം പാണാളി, യുസുഫ് കൊടുവള്ളി, മുഹമ്മദ്, അസീസ് കൊളപ്പുറം തുടങ്ങിയവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."