കുട്ടികള്‍ സഞ്ചരിക്കുന്ന സ്‌കൂള്‍ വാഹനം രക്ഷിതാക്കള്‍ക്ക് ട്രാക്ക് ചെയ്യാം; വിദ്യാ വാഹന്‍ ആപ്പിനെക്കുറിച്ച് ഓര്‍മിപ്പിച്ച് മോട്ടോര്‍ വാഹനവകുപ്പ്
തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ തുറക്കുകയാണ്. നിങ്ങളുടെ കുട്ടികള്‍ സഞ്ചരിക്കുന്ന സ്‌കൂള്‍ വാഹനത്തിന്റെ വിവരങ്ങള്‍ അറിയുന്നതിനായി വിദ്യാ വാഹന്‍ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദ്ദേശിച്ചു.
GPS സംവിധാനം ഉപയോഗിച്ച് തന്റെ കുട്ടി സഞ്ചരിക്കുന്ന സ്‌കൂള്‍ വാഹനത്തിന്റെ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് അറിയുന്നതിനായി മോട്ടോര്‍ വാഹനവകുപ്പ് അവതരിപ്പിച്ച ആപ്പ് ആണ് വിദ്യാ വാഹന്‍.വിദ്യാ വാഹന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവിധം മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സ്‌കൂളുകള്‍ തുറക്കാറായി....... രക്ഷിതാക്കള്‍ക്കായി MVD അവതരിപ്പിക്കുന്നു 'വിദ്യാ വാഹന്‍' ആപ്.
GPS സംവിധാനം ഉപയോഗിച്ച് തന്റെ കുട്ടി സഞ്ചരിക്കുന്ന സ്‌കൂള്‍ വാഹനത്തിന്റെ വിവരങ്ങള്‍ അറിയുന്നതിനാണ് ഈ ആപ്.
1. പ്ലേ സ്റ്റോറില്‍ നിന്നും വിദ്യാ വാഹന്‍ ആപ് സൗജന്യമായി ഡൗണ്‍ ചെയ്യാം. ഡൗണ്‍ ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ഉള്ള ലിങ്ക് ചുവടെ കൊടുക്കുന്നു.
2. റജിസ്റ്റര്‍ഡ് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വിദ്യാ വാഹന്‍ ആപ്പില്‍ ലോഗിന്‍ ചെയ്യാം.
3. മൊബൈല്‍ നമ്പര്‍ വിദ്യാ വാഹന്‍ ആപ്പില്‍ റജിസ്റ്റര്‍ ചെയ്ത് തരേണ്ടത് വിദ്യാലയ അധികൃതര്‍ ആണ്.
4. ഒരു രക്ഷിതാവിന് ഒന്നിലധികം വാഹനവുമായി തന്റെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അത് വിദ്യാലയ അധികൃതര്‍ക്ക് ചെയ്ത് തരാന്‍ സാധിക്കും.
5. ആപ്പില്‍ പ്രവേശിച്ചാല്‍ രക്ഷിതാവിന്റെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് കാണാം.
6. locate ചെയ്യേണ്ട വാഹനത്തിന്റെ നേരെയുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ രക്ഷിതാവിന് തന്റെ കുട്ടി സഞ്ചരിക്കുന്ന വാഹനം ഒരു മാപ്പിലൂടെ ട്രാക്ക് ചെയ്യാം.
7. വാഹനം ഓടുകയാണോ എന്നും, വാഹനത്തിന്റെ location, എത്തിച്ചേരുന്ന സമയം എന്നിവ Mvd/സ്‌കൂള്‍ അധികാരികള്‍ക്കും രക്ഷിതാവിനും കാണാം
8. ആപ്പിലൂടെ തന്നെ വാഹനത്തിനുള്ളിലെ ഡ്രൈവര്‍, സഹായി, സ്‌കൂള്‍ അധികാരി എന്നിവരെ ഫോണ്‍ മുഖാന്തിരം വിളിക്കാം.
9. വാഹനം ഓടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണെങ്കില്‍ ഡ്രൈവറെ വിളിക്കാന്‍ സാധിക്കില്ല.
10. കൃത്യമായ data കിട്ടുന്നില്ല എങ്കില്‍ 'Refresh' ബട്ടണ്‍ അമര്‍ത്തുക.
11. വിദ്യ വാഹന്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് toll free നമ്പര്‍ ആയ 1800 599 7099 എന്ന നമ്പറില്‍ വിളിക്കാം.
12. ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് റജിസ്റ്റര്‍ ചെയ്യുന്നതിന് അതാത് സ്‌കൂള്‍ അധികാരികളെ ബന്ധപ്പെടുക.
14. ഈ ആപ് സേവനം തികച്ചും സൗജന്യമാണ്. ലിങ്ക് താഴെ
https://play.google.com/store/apps/details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."