പിടിഎ ഫണ്ട് എന്ന പേരില്‍ വലിയ തുക പിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: രണ്ട് മാസത്തെ അവധിക്കാലം കഴിഞ്ഞ് വിദ്യാര്‍ഥികള്‍ നാളെ സ്‌കൂളുകളിലേക്ക് തിരികെ. അതേസമയം പിടിഎ ഫണ്ട് എന്ന് പേരില്‍ കുട്ടികളില്‍ നിന്ന് തുക പിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
ജനാധിപത്യപരമായി വേണം പിടിഎകള്‍ പ്രവര്‍ത്തിക്കാന്‍. പിടിഎ എന്നത് സ്‌കൂള്‍ ഭരണ സമിതിയായി കാണരുത്. സ്‌കൂളുകളില്‍ വിദ്യാര്‍ഥികളില്‍ നിന്ന് വന്‍ തുക ഈടാക്കുന്നത് അനുവദിക്കില്ല. നിര്‍ബന്ധ പൂര്‍വ്വം വിദ്യാര്‍ഥികളില്‍ നിന്ന് വന്‍ പിരിവ് പാടില്ല. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആണ്‍ എയിഡഡ് സ്‌കൂളുകളില്‍ പ്രവേശനത്തിന് വലിയ തുക വാങ്ങുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകളില്‍ അമിത ഫീസ് ഈടാക്കുന്നതായി വ്യാപക പരാതിയുണ്ട്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ അമിത ഫീസ് വാങ്ങുന്നെന്നും പരാതിയുണ്ട്. രക്ഷിതാക്കള്‍ക്ക് അമിത സാമ്പത്തിക ഭാരം അനുഭവിക്കേണ്ടിവരുന്നു. ഫീസ് കുടിശിക ആകുമ്പോള്‍ ടിസി നല്‍കാതെ വരുന്ന സാഹചര്യം ഉണ്ടാകുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ശന ഇടപെടല്‍ നടത്തുമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.
അതേസമയം മൂന്ന് ലക്ഷത്തോളം നവാഗതര്‍ നാളെ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
എറണാകുളം എളമക്കര സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാളെ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തല പ്രവേശനത്സവം ഉദ്ഘാടനം ചെയ്യും. എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിലെ മാറ്റവും പാഠപുസ്തക പരിഷ്‌കരണവും ഉള്‍പ്പടെ വലിയ മാറ്റങ്ങളോടെയാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്.
പാഠപുസ്തക വിതരണം സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നേ പൂര്‍ത്തിയാക്കാനായത് ചരിത്രമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ പിടിഎകള്‍ ഭരണസമിതയെ പോലെ പെരുമാറരുതെന്നും മന്ത്രി താക്കീത് നല്‍കി. സംസ്ഥാന തല പ്രവേശനോത്സവത്തില്‍ മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ എന്നിവരും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."