കിടിലൻ ലുക്കിൽ പോർഷെ: 911 മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ചു
പ്രമുഖ ജർമ്മൻ കാർ നിർമ്മാതാക്കളായ പോർഷെയുടെ 911 മോഡലുകളുടെ ബുക്കിംഗ് ഇന്ത്യയിൽ തുടങ്ങി. ആഗോള വിപണിയിൽ അവതരിപ്പിച്ച് ഏറെ ക്ലിക്ക് ആയ പോർഷേ കരേര, ഫോർ ജിടിഎസ് എന്നീ വേരിയന്റുകളാണ് ഇനി ഇന്ത്യൻ വാഹന വിപണിയിൽ എത്തുന്നത്. ഇതിൽ 911 കരേരയ്ക്ക് 1.99 കോടി രൂപയും സെക്കന്റ് വേരിയന്റായ ഫോർ ജിടിഎസ് മോഡലിന് നിശ്ചയിച്ചിരിക്കുന്ന ഷോറൂം വില 2.75 കോടി രൂപയുമാണ്.
കരേര മോഡലിന് നിലവിൽ 13 ലക്ഷം രൂപയാണ് കമ്പനി ഉയർത്തിയിട്ടുള്ളത്. എന്നാൽ ജിടിഎസ് എഡിഷന്റെ വിലയിൽ വർദ്ധനവ് ഉണ്ടായിട്ടില്ല. ഇപ്പോൾ ലഭിക്കുന്ന ബുക്കിംഗ് പ്രകാരം 2024 ഡിസംബറോടെ കാർ ഉപഭോക്താക്കളുടെ കൈകളിലെത്തും.
വണ്ടിക്ക് 478 ബിഎച്ച്പി പവറും 570 എൻഎം ടോർക്കുമുള്ള എൻജിനുകളാണ് സെറ്റ് ചെയ്തിരിക്കുന്നത്. 3.6 ലിറ്റർ ഫ്ലാറ്റ് ഫൈവ് എൻജിൻ ആണിത്.
കൂടാതെ ഇന്റീരിയർസിലും ബോഡി ഡിസൈനിങ്ങിലും വാഹന പ്രേമികളെ ആകർഷിക്കുന്ന തരത്തിലാണ് കാറിന്റെ ഘടന. ബ്ലാക്ക് ഷിഫ്റ്റ് പാഡിൽ, പി.എസ്.എം, ടയർ ടെമ്പറേച്ചർ ഡിസ്പ്ലേ, സ്പോർട്സ് സീറ്റ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിന്റെ പ്രത്യേകതകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."