HOME
DETAILS
MAL
കേജ്രിവാള് തിരികെ ജയിലിലേക്ക്; ഭഗത്സിങ്ങിനെ പോലെ തൂക്കിലേറാന്‍ തയ്യാറെന്ന് പ്രസ്താവന
Web Desk
June 02 2024 | 12:06 PM
കേജ്രിവാള് തീഹാര്‍ ജയിലിലേക്ക് മടങ്ങി.21 ദിവസത്തെ ഇടക്കാല ജാമ്യം അവസാനിച്ചതിനെ തുടര്‍ന്നായിരുന്നു കേജ്രിവാള് തീഹാര്‍ ജയിലിലേക്ക് മടങ്ങിയത്.താന്‍ പ്രചാരണം നടത്തിയത് എഎപിക്ക് വേണ്ടിയല്ലെന്നും രാജ്യരക്ഷയ്ക്ക് വേണ്ടിയാണെന്നും വോട്ടെണ്ണിക്കഴിഞ്ഞതിന് ശേഷം കേന്ദ്രത്തില്‍ മോദിയുടെ സര്‍ക്കാര്‍ ഉണ്ടാകില്ലെന്നും ജയിലിലേക്ക് മടങ്ങുന്നതിന് മുന്‍പായി പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ അദേഹം പറഞ്ഞു.
''ഭഗത് സിങ് തൂക്കിലേറിയത് രാജ്യത്തെ സ്വതന്ത്രമാക്കുന്നതിന് വേണ്ടിയാണ്. ഇത്തവണ ജയിലിലേക്ക് പോകുമ്പോള്‍ എന്ന് തിരിച്ചുവരുമെന്ന് എനിക്കറിയില്ല. ഭഗത് സിങ്ങിനെ തൂക്കിലേറ്റി, ഞാനും അതിന് തയാറാണ്.'' കേജ്രിവാള് പറഞ്ഞു.വാഹന റാലി നയിച്ചാണ് അദ്ദേഹം ജയിലിലേക്ക് പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."