കേരളത്തിലെ സാങ്കേതിക സര്‍വകലാശാലയില്‍ പിഎച്ച്ഡി; ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 20 വരെ
എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ പി.എച്ച്.ഡി പ്രവേശനം. 5.75 സിജിപിഎയോടുകൂടി എഞ്ചിനീയരിങ്/ ടെക്നോളജി, ആര്കിടെക്ച്ചര്, ബേസിക് സയന്‍സസ്, അപ്ലൈഡ് സയന്‍സ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദമോ ഗവേഷണത്തിലൂടെ ലഭിച്ച എഞ്ചിനീയറിങ് / ടെക്നോളജി ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 20 വരെ,
എസ്.സി, എസ്.ടി, ഒബിസി (നോണ്‍ക്രീമിലേയര്‍), അംഗപരിമിതര്‍ എന്നീ വിഭാഗത്തിലുള്ളവര്‍ക്ക് മിനിമം സി.ജി.പി.എ 5.25 ആണ്. 7.75 സിജിപിഎയോടുകൂടി എഞ്ചിനീയിറിങ്/ ആര്കിടെക്ച്ചര് ബിരുദം നേടിയ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. (www.https://ktu.edu.in).
എസ്.സി, എസ്.ടി, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗത്തിലുള്ളവര്‍ക്ക് 7.25 സിജിപിഎ വേണം.
തെരഞ്ഞെടുത്ത ഫുള്‍ ടൈം ഗവേഷകര്‍ക്ക് സര്‍വകലാശാലയുടെ മൂന്ന് വര്‍ഷത്തേക്ക് സര്‍വകലാശാല ഫെലോഷിപ്പ് ലഭിക്കും. ഗവണ്മെന്റ് എഞ്ചിനീയറിങ് കോളജുകളില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പും ലഭിക്കും. അവസാന സെമസ്റ്ററിന് പഠിക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ അവരുടെ പ്രസിദ്ധീകരിച്ച പരീക്ഷകളുടെ ഗ്രേഡുകള്‍ക്കൊപ്പമാണ് അപേക്ഷിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."