HOME
DETAILS
MAL
നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്‌കൂളില്‍ നിരവധി തൊഴിലവസരങ്ങള്‍; ജൂണ്‍ അഞ്ചിന് നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം
June 02 2024 | 13:06 PM
നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമം സ്‌കൂളില്‍ നിരവധി ഒഴിവുകള്‍. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍, JPHN തസ്തികകളിലാണ് ഒഴിവുകളുള്ളത്. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 5ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
തസ്തിക
1. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍
ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ ബി.സി.എ, ഉബുണ്ടു സോഫ്റ്റ് വെയര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.
2. ലൈബ്രേറിയന്‍
ലൈബ്രറി സയന്‍സില്‍ ബിരുദവും, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
3. JPHN
പത്താം ക്ലാസ്, ജി.എന്‍.എം-എ.എന്‍.എം, ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്, കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.
അഭിമുഖം
ഉദ്യോഗാര്‍ഥികള്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ തയ്യാറുള്ളവരായിരിക്കണം. ജൂണ്‍ 5ന് രാവിലെ 11ന് നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക സ്‌കൂളില്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.
സംശയങ്ങള്‍ക്ക്: 8075441167.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."