സിസേറിയന്‍ വഴിയുള്ള കുഞ്ഞാണോ? വാക്‌സിന്‍ എടുക്കുമ്പോള്‍ ഇക്കാര്യം നിര്‍ബന്ധമായും ശ്രദ്ധിക്കണം
സിസേറിയനിലൂടെ ജനിച്ച കുട്ടികള്‍ക്ക് വാക്‌സിന്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടേയും ചൈനയിലെ ഫുഡാന്‍ യൂണിവേഴ്‌സിറ്റിയിലേയും ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്.സ്വാഭാവിക പ്രസവം വഴി ജനിച്ച കുഞ്ഞുങ്ങളെ അപേക്ഷിച്ച് സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അഞ്ചാം പനിയെ പ്രതിരോധിക്കാന്‍ ഒറ്റ ഡോസ് കൊണ്ട് സാധിക്കില്ലെന്ന പഠന ഫലമാണ് പുറത്ത് വന്നിരിക്കുന്നത്.
രണ്ട് ഡോസ് വാക്‌സിന്‍ എടുക്കുന്നത് വഴി മാത്രമെ സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പരിപൂര്‍ണ്ണമായി അഞ്ചാം പനിയെ പ്രതിരോധിക്കാനുള്ള ശേഷി ലഭിക്കൂ. സാധാരണ പ്രസവത്തിലൂടെ മാതാവില്‍ നിന്നും കുഞ്ഞിലേക്ക് പകര്‍ന്നു കിട്ടുന്ന സൂക്ഷ്മാണുക്കള്‍ വഴിയുള്ള പ്രതിരോധം, സിസേറിയനിലൂടെയുള്ള കുഞ്ഞുങ്ങള്‍ക്ക് ലഭിക്കാത്തതാണ് ഇതിന് കാരണം.
നേച്ചര്‍ മൈക്രോബയോളജി എന്ന ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.വിവിധ ചൈനീസ് ദമ്പതികളള്‍ക്ക് പിറന്ന 1500 കുട്ടികളിലാണ് സര്‍വകലാശാലകള്‍ പഠനം നടത്തിയത്. കുഞ്ഞുങ്ങളുടെ ജനനം മുതല്‍ 12വയസ് തികയുന്നത് വരെ കൃത്യമായ ഇടവേള പാലിച്ച് കുട്ടികളുടെ രക്തം ശേഖരിക്കുകയും, വിശകലനം ചെയ്യുകയും ചെയ്തതിലൂടെയാണ് ഗവേഷകര്‍ പ്രസ്തുത കണ്ടെത്തലിലേക്ക് എത്തിയത്.
ഒരു ഡോസ് വാക്‌സിന്‍ മാത്രമെടുത്ത 12 ശതമാനം സിസേറിയനിലൂടെ ജനിച്ച കുട്ടികള്‍ക്കും അഞ്ചാം പനിക്കെതിരെ സ്വാഭാവികമായ പ്രതിരോധ ശേഷി ലഭിച്ചില്ല.1963ല്‍ 26 ലക്ഷത്തോളം മരണങ്ങള്‍ക്ക് അഞ്ചാം പനി കാരണമായിരുന്നു. ചുഴലി,മരണം,അന്ധത തുടങ്ങിയവ ഉണ്ടാക്കാവുന്ന രോഗമാണ് അഞ്ചാംപനി. അതേസമയം ലോകത്തിലെ കുട്ടികളില്‍ 83 ശതമാനത്തിന് മാത്രമാണ് അവരുടെ ആദ്യ ജന്മദിനത്തിന് മുന്‍പ് അഞ്ചാം പനി വാക്സീന്‍ ലഭിച്ചതെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."