തൃശ്ശൂരിലെ ഔഷധി കേന്ദ്രത്തില്‍ ജോലി നേടാന്‍ അവസരം; തപാല്‍ മുഖേന അപേക്ഷ നല്‍കാം; കൂടുതലറിയാം
കേരള സര്‍ക്കാരിന് കീഴില്‍ തൃശൂരിലുള്ള ഔഷധിയില്‍ ജോലിയവസരം. ഔഷധിക്ക് കീഴില്‍ അക്കൗണ്ടന്റ് അസിസ്റ്റന്റ് പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നടക്കുന്ന നിയമനമാണിത്. ആകെ രണ്ട് ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 5നുള്ളില്‍ തപാല്‍ വഴി അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
തൃശൂരിലെ ഔഷധി സ്ഥാപനത്തില്‍ അക്കൗണ്ടന്റ് അസിസ്റ്റന്റ് നിയമനം. ആകെ രണ്ട് ഒഴിവുകള്‍.
Advt. No: E4-30/08
പ്രായപരിധി
22 വയസ് മുതല്‍ 41 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവുണ്ടായിരിക്കും.
വിദ്യാഭ്യാസ യോഗ്യത
* സി.എ ഇന്റര്‍
* പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
ശമ്പളം
25,000 രൂപ.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ 2024 ജൂണ്‍ 6ന് വൈകീട്ട് അഞ്ചുമണിക്ക് മുന്‍പായി തപാല്‍ മുഖേന അപേക്ഷ നല്‍കണം. ബയോഡാറ്റ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി താഴെ നല്‍കിയിരിക്കുന്ന വിലാസത്തില്‍ അയക്കണം. സംശയങ്ങള്‍ക്ക് വിജ്ഞാപനം കാണുക.
The Pharmaceutical Corporation (IM) Kerala Limited,
Kuttanellur
Thrissur
680006
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."