എംബാപ്പെ റയല്‍ മഡ്രിഡിലേക്ക്; ഔദ്യോഗിക അറിയിപ്പ് ഉടന്‍
പതിനഞ്ചാം ചാംപ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടതിന് പിന്നാലെ ആരാധകര്‍ക്ക് ഇരട്ടിമധുരവുമായി റയല്‍ മഡ്രിഡ്. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ റയലിലെത്തി. എംബാപ്പെയുമായുള്ള കരാര്‍ നടപടികള്‍ സ്പാനിഷ് ക്ലബ്ല് പൂര്‍ത്തിയാക്കിയതായി ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. വിവിധ രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2029 വരെയായിരിക്കും റയലുമായി എംബാപ്പെ കരാറില്‍ ഏര്‍പ്പെടുക.
2017മുതല്‍ ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിയുടെ മുന്നേറ്റനിര താരമായിരുന്ന എംബാപ്പെ ക്ലബ്ബുമായുള്ള കരാര്‍ അവസാനിച്ചതിന് പിന്നാലെ ഫ്രീ ഏജന്റായിട്ടാണ് റയലിലേക്കെത്തുന്നത്. അതേസമയം ഇപ്പോള്‍ യൂറോകപ്പിനായുള്ള തയ്യാറെടുപ്പിനായി ഒരുങ്ങുകയാണ് ഫ്രഞ്ച് താരമായ എംബാപ്പെ.
🚨⚪️ Kylian Mbappé to Real Madrid, HERE WE GO! Every document has been signed, sealed and completed.
— Fabrizio Romano (@FabrizioRomano) June 2, 2024
Real Madrid, set to announce Mbappé as new signing next week after winning the Champions League.
Mbappé made his decision in February; he can now be considered new Real player. pic.twitter.com/MMqEp1C0pK
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."