കഴിഞ്ഞവർഷം തൊഴിലാളികളിൽ നിന്ന് 241,000 രഹസ്യ പരാതികൾ
ദുബൈ:കഴിഞ്ഞവർഷം ജനുവരി മുതൽ ഡിസംബർ വരെ തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾ ആവശ്യപ്പെട്ട് സമർപ്പിച്ച രഹസ്യ പരാതികൾ 241,597 എണ്ണമാണെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൻ്റെ സ്ഥിതി വിവരക്കണക്കുകൾ വെളിപ്പെടുത്തി.
തൊഴിലാളികളെ നയിക്കാനും ബോധവൽക്കരിക്കാനും നിയമപരമായ കൺസൾട്ടേഷൻ, ലേബർ ക്ലെയിംസ് സെൻ്റർ സേവനങ്ങൾ 22 ഭാഷകളിൽ നൽകുന്നുണ്ടെന്നും ഉപഭോക്ത്യ അഭ്യർഥനകൾ പരിഹരിക്കാൻ ശരാശരി മൂന്നു ദിവസം എടുക്കുമെന്നും മന്ത്രാലയം ലേബർ മാർക്കറ്റ് ഒബ്‌സർവേറ്ററി മുഖേന വിശദീകരിച്ചു.
ഒരു സർവിസ് പോർട്ടലിലൂടെ പാസ്പോർട്ട് നമ്പർ, പേര്, ജനന തിയതി, പൗരത്വം തുടങ്ങിയതൊഴിലാളികളുടെ സ്വകാര്യ വി വരങ്ങൾ നൽകിയാണ് തൊഴിൽ പരാതി നൽകുന്നതെന്ന് മന്ത്രാ ലയം വിശദീകരിച്ചു.പരാതി രമ്യമായി പരിഹരിക്കാ ൻ കഴിയുന്നില്ലെങ്കിൽ ക്ലെയിമുക ളുടെ മൂല്യം 50,000 ദിർഹത്തിൽ കുറവാണെങ്കിൽ മന്ത്രാലയത്തിൽ നിന്നുള്ള നിയമ ഗവേഷകൻ എക്സ്‌സിക്യൂട്ടീവ് റൂളിങ് പുറപ്പെടുവിക്കുകയും കോടതി അതു നടപ്പാക്കുകയും ചെയ്യുമെന്നും ആശയവിനിമയത്തിനും രാജ്യാന്തര ബന്ധത്തിനും വേണ്ടിയുള്ള മാനവ വിഭവശേഷി, സ്വദേശി വൽക്കരണ മന്ത്രാലയത്തിലെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ഷൈമ അൽ അവാദി പറഞ്ഞു. ഡേറ്റയും വിവരങ്ങളും അവയുടെ ലഭ്യതയും ആധുനിക യുഗത്തിലെ വികസിത സമ്പദ് വിവസ്ഥകളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്നാണെന്നും അവർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."