ബാഗില്‍ 40 വെടിയുണ്ടകള്‍; തമിഴ് നടന് ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍
ചെന്നൈ: സിനിമാതാരവും, മുന്‍ എംഎല്‍എയുമായിരുന്ന കരുണാസിനെ വെടിയുണ്ടകളുമായി ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പിടിച്ചു. 40 വെടിയുണ്ടകളാണ് നടന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്തത്. ഞായറാഴ്ച്ച രാവിലെ തിരുച്ചിയിലേക്ക് പോകാനായി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സുരക്ഷ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥര്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്.
അതേസമയം തന്റെ സുരക്ഷയ്ക്കായി ലൈസന്‍സുള്ള കൈത്തോക്ക് കൈവശമുണ്ടെന്നാണ് കരുണാസ് പറഞ്ഞത്. മാതൃക പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തോക്ക് ഡിണ്ടിഗല്‍ പൊലിസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിരിക്കുകയാണെന്നും വെടിയുണ്ടകള്‍ അബദ്ധവശാല്‍ ബാഗില്‍ വച്ചതാണെന്നുമാണ് നടന്റെ വാദം. തോക്ക് ഡിണ്ടിഗല്‍ പൊലിസ് സ്റ്റേഷനില്‍ ഹാജരാക്കിയ രേഖകളും നടന് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. രേഖകള്‍ പരിശോധിച്ച പൊലിസ് നടനെ പിന്നീട് വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."