ഗസ്സ മുനമ്പിലേക്ക് യുഎഇയുടെ പുതിയ സഹായ കപ്പൽ പുറപ്പെട്ടു
അബൂദബി: യുനൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡെവലപ്മെന്റ്റ് (ഉസൈഡ്) സഹകരണത്തോടെ ഗസ്സമുനമ്പിലേക്ക് 1,166 ടൺ വഹിച്ചുള്ള യുഎഇയുടെ പുതിയ സഹായ കപ്പൽ സൈപ്രസ് നഗരമായ ലാനാർക്കയിൽ നിന്ന് പുറപ്പെട്ടു.അമേരിക്ക, സൈപ്രസ്, യുഎൻ, കൂടാതെ വിവിധ അന്താരാഷ്ട്ര ദാതാക്കൾ എന്നിവയുമായി സംയുക്ത ശ്രമങ്ങളിലൂടെയാണ് ഉസൈഡ് സഹകര ണത്തോടെ പുതിയ സഹായ കപ്പൽ അയക്കുന്നത്.
കപ്പൽ സൈപ്രസിലെ ലാനാർക്ക തുറമുഖത്ത് നിന്ന് അഷ്‌ഡോദ് തുറമുഖത്തക്കാണ് നീങ്ങുന്നത്. അമേരിക്കൻ നിയർ ഈസ്റ്റ് റെഫ്യൂജി എയ്‌ഡുമായി (അനേറ) ചേർന്നുള്ള ഓപറേഷനിൽ ബയ്യ് ഹനുൻ ക്രോസിങ് വഴി ഗസ്സ മുനമ്പിലേക്ക് കപ്പൽ എത്തും സഹായ നീക്കം. ലഭ്യമായ മാർഗങ്ങളിലൂടെ വിതരണം എന്നിവ ഉറപ്പു വരുത്താനും, ഗസ്സ മുനമ്പിലെ നിവാസികൾ അഭിമുഖീകരിക്കുന്ന ഗുരുതര മാനുഷിക സാഹചര്യങ്ങൾ ലഘുകരിക്കാനുള്ള എല്ലാ ശ്രമങ്ങളും തീവ്രമാക്കാൻ അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിക്കാനും യുഎഇ ശക്തമായി പ്രവർത്തിച്ചു വരികയാണ്.
കര-വ്യോമ-നാവിക മാർഗങ്ങളിലൂടെ ദുരിതാശ്വാസ സഹായം എത്തിക്കുന്നതിലു ടെ ഫലസ്തിനികളോടുള്ള യുഎഇയുടെ ചരിത്രപരവും അചഞ്ചലവുമായ പ്രതിബദ്ധതയാണ് പ്രകടമാകുന്നത്.ഫലസ്തീനികൾക്ക് മുഴുവൻ മാനുഷിക സഹായങ്ങളും നൽകുന്നത് യുഎഇ നിരന്തരം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."