HOME
DETAILS
MAL
ചന്തേര പൊലിസ് സ്റ്റേഷന് തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം
Web Desk
June 03 2024 | 04:06 AM
കാസര്‍കോട്: ചന്തേരയില്‍ പൊലീസ് സ്റ്റേഷന് തൊട്ടടുത്ത ക്ഷേത്രത്തില്‍ മോഷണം നടന്നു. ചെമ്പകത്തറ മുത്തപ്പന് മടപ്പുര ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നാണ് പണം കവര്‍ന്നത്.
മോഷ്ടാവ് ശ്രീ കോവിലിനുള്ളിലും കയറിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് കാലിക്കടവില്‍ മോഷണം നടന്നിരുന്നു. അതേയാള്‍ തന്നെയാണ് ഇവിടെയും മോഷണം നടത്തിയതെന്നാണ് കരുതുന്നത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."