'ഏഴ് ഘട്ടവും അത്ഭുതം, വിധിയെഴുത്തില്‍ ലോക റെക്കോര്‍ഡ്, നിറഞ്ഞ സംതൃപ്തി' വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കയ്യടി
ന്യൂഡല്‍ഹി: സംതൃപ്തി നിറഞ്ഞ ദൗത്യമായിരുന്നു 2024 ലോക് സഭാ തെരഞ്ഞെടുപ്പെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. വാര്‍ത്താ സമ്മേളനത്തിലാണ് പ്രതികരണം.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പോളിങ് ഏഴ് ഘട്ടവും അദ്ഭുതകരമായിരുന്നുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ചൂണ്ടിക്കാട്ടി. വോട്ടര്‍മാരുടെ എണ്ണത്തില്‍ ലോക റെക്കോര്‍ഡാണ്. 64.2 കോടി ആളുകള്‍ വിധിയെഴുതി. ഇതില്‍ 31.2 കോടി വോട്ടര്‍മാര്‍ സ്ത്രീകള്‍. സ്ത്രീ വോട്ടര്‍മാരെ കമ്മീഷന് പ്രത്യേകം അഭിനന്ദിച്ചു.
വീട്ടിലെ വോട്ട് വന്‍ വിജയമാണെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. വലിയ സംഘര്‍ഷങ്ങള്‍ ഒരിടത്തും ഉണ്ടായില്ല. മണിപ്പൂരിലും വലിയ സംഘര്‍ഷമുണ്ടായില്ല. റീപോളിങ് നടന്നത് 14 ബൂത്തില്‍ മാത്രം- കമ്മീഷന് പറഞ്ഞു. ജമ്മു കശ്മീരിലും ഉയര്‍ന്ന പോളിങ് ആണ് രേഖപ്പെടുത്തിയത്. കശ്മീരില്‍ മാത്രം 51.05 ശതമാനം പോളിങ് നടന്നു. സംതൃപ്തി നിറഞ്ഞ ദൗത്യമായിരുന്നുവെന്നും കമ്മീഷന് വ്യക്തമാക്കി. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും കമ്മീഷന് അറിയിച്ചു. കമ്മീഷന്റെ മുന്നിലെത്തിയ പരാതികളില്‍ പക്ഷപാതിത്വം കാട്ടിയിട്ടില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ സംഘാംങ്ങള്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."