ഓടിക്കൊണ്ടിരിക്കെ കാറിന്റെ ഡോറിലിരുന്ന് പെണ്‍കുട്ടിയും യുവാവും; നിയമനടപടി സ്വീകരിക്കുമെന്ന് എം.വി.ഡി
ദേവികുളം: ഓടിക്കൊണ്ടിരുന്ന കാറില്‍ അപകടകരമായ രീതിയില്‍ ഡോറിലിരുന്ന് യാത്ര ചെയ്ത് പെണ്‍കുട്ടിയും യുവാവും. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കാറുടമയോട് ഹാജരാകാന്‍ ദേവികുളം സബ് ആര്.ടി.ഒ നിര്‍ദേശം നല്കി. തിങ്കളാഴ്ച ദേവികുളം ആര്.ടി.ഒ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.
കൊച്ചി -ധനുഷ്കോടി ദേശീയപാതയില്‍ ലോക്കാട് ഗ്യാപ്പ് ഭാഗത്ത് ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോറില്‍ കയറിയിരുന്ന് അഭ്യാസം പ്രകടനം നടത്തുകയും അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
കൊല്ലം രജിസ്ട്രേഷനിലുള്ള മാരുതി സെന്‍ കാറിലായിരുന്നു പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ അപകടകരമായരീതിയില്‍ യാത്രചെയ്തത്. തിരക്കേറിയ പാതയില്‍ ഇടം വലം വെട്ടിച്ച് അത്യന്തം അപകടകരമായ രീതിയിലായിരുന്നു ഡ്രൈവിങ്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."