കീം ജൂണ്‍ അഞ്ച് മുതല്‍ 10 വരെ; ജെ.ഇ.ഇ അഡ്വാന്‍സ്ഡ് ഉത്തരസൂചികയെത്തി; ജിപ്മാറ്റ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം
കീം 5 മുതല്‍ 10 വരെ,
എഞ്ചിനീയറിങ്/ ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയായ കീം 5 മുതല്‍ 10 വരെ നടക്കും. സംസ്ഥാനത്ത് ആകെ 130 കേന്ദ്രങ്ങളും, ദുബായ്, ഡല്‍ഹി, ബോംബെ എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രങ്ങളുമുണ്ട്. എഞ്ചിനീയറിങ് പരീക്ഷ ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 5 വരെയാണ്. ഫാര്‍മസി കോഴ്‌സിലേക്ക് 10ന് ഉച്ചയ്ക്ക് 3.30 മുതല്‍ വൈകീട്ട് 5 വരെയും നടക്കും. പുതുക്കിയ സമയക്രമം രേഖപ്പെടുത്തിയ അഡ്മിറ്റ് കാര്‍ഡ് പരീക്ഷാര്‍ഥികള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 04712525300.
ജെ.ഇ.ഇ അഡ്വാന്‍സ്ഡ് ഉത്തരസൂചിക,
മേയ് 26ന് നടന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ അഡ്വാന്‍സ്ഡ് 2024-ന്റെ (ജെ.ഇ.ഇ അഡ്വാന്‍സ്ഡ്) ഉത്തര സൂചിക ഐ.ഐ.ടി മദ്രാസ് പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റ് : jeeadv.ac.in. ജൂണ്‍ ഒന്‍പതിന് അന്തിമ ഫലം പ്രഖ്യാപിക്കും.
JIPMAT അഡ്മിറ്റ് കാര്‍ഡ്
ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (JIPMAT) അഡ്മിറ്റ് കാര്‍ഡ് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. jipmat.nta.ac.in . ജൂണ്‍ ആറിന് പരീക്ഷ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."