ഏഴാം ക്ലാസുകാര്‍ക്ക് വീണ്ടും അവസരം; കേരള സര്‍വ്വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ് വകുപ്പില്‍ സ്ഥിര ജോലി; ജൂണ്‍ 19 വരെ അവസരം
കേരള സര്‍ക്കാരിന് കീഴില്‍ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ് വകുപ്പില്‍ ജോലിയവസരം. പ്രസ്മാന്‍ പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. കേരള പി.എസ്.സി വഴിയാണ് നടക്കുന്നത്. മിനിമം ഏഴാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 19.
തസ്തിക& ഒഴിവ്
സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സില്‍ പ്രസ്മാന്‍ പോസ്റ്റില്‍ നേരിട്ടുള്ള നിയമനം. ആകെ ഒഴിവുകള്‍ 1.
തിരുവനന്തപുരം ജില്ലയിലാണ് ഒരു ഒഴിവുള്ളത്.
കാറ്റഗറി നമ്പര്‍: 086/2024
പ്രായപരിധി
18 മുതല്‍ 36 വയസുവരെ. ഉദ്യോഗാര്‍ഥികള്‍ 1988 ജനുവരി 2നും, 2006 ജനുവരി 1നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത
ഏഴാം ക്ലാസ് വിജയം/ തത്തുല്യം.
കായികപരമായി ഫിറ്റായിരിക്കണം.
ശമ്പളം
23700 രൂപ മുതല്‍ 52600 വരെ.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വണ്‍ ടൈം രജിസ്‌ട്രേഷന്‍ മുഖേന അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."