71 ലക്ഷം അക്കൗണ്ടുകള്‍ക്ക് കൂടി പൂട്ടിട്ട് വാട്‌സ്ആപ്പ്
സോഷ്യല്‍മീഡിയ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും പ്ലാറ്റ്‌ഫോമിന്റെ വിശ്വാസ്യത ഉറപ്പാക്കുന്നതിന്റേയും ഭാഗമായി 71 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ കൂടി നിരോധിച്ച് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. 2021ലെ ഐടി ചട്ടം അനുസരിച്ചാണ് വാട്‌സ്ആപ്പ് നടപടി സ്വീകരിച്ചത്.
ഏപ്രില്‍ ഒന്നുമുതല്‍ ഏപ്രില്‍ 30 വരെ 71,82,000 അക്കൗണ്ടുകളാണ് നിരോധിച്ചത്. ഇതില്‍ 13 ലക്ഷം അക്കൗണ്ടുകള്‍ ഉപയോക്താക്കള്‍ പരാതികളുമായി രംഗത്തുവരുമെന്ന് മുന്‍കൂട്ടി കണ്ട് വാട്‌സ്ആപ്പ് നടപടി സ്വീകരിച്ചത്. ഏപ്രില്‍ മാസത്തില്‍ അക്കൗണ്ട് സപ്പോര്‍ട്ട്, നിരോധന അപ്പീലുകള്‍, സുരക്ഷാ ആശങ്കകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ 10,554 റിപ്പോര്‍ട്ടുകളാണ് ഉപയോക്താക്കളില്‍ നിന്ന് വാട്‌സ്ആപ്പിന് ലഭിച്ചത്.
അതേസമയം അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. അതില്‍ നീണ്ടുനില്‍ക്കുന്ന വോയിസ് നോട്ട് അപ് ലോഡ് ചെയ്യാന്‍ കഴിയുന്ന ഫീച്ചറാണ് ഒടുവിലത്തേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."