HOME
DETAILS
MAL
കേവലഭൂരിപക്ഷം കടന്ന് NDA ലീഡ്; എക്‌സിറ്റ് പോളുകള്‍ ശരിയോ
Web Desk
June 04 2024 | 03:06 AM
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേവലഭൂരിപക്ഷവും കടന്ന് എന്‍.ഡി.എ. 543 അംഗ ലോക്ഭയില്‍ വിജയിക്കാന്‍ ആവശ്യമായ ലീഡ് 272 ആണ്. ഈ മാന്ത്രിക സംഖ്യ എന്‍.ഡി.എ മറികടന്നു. എന്നാല്‍ അധികം പിന്നിലല്ലാതെ ഇന്‍ഡ്യാ മുന്നണിയും ഉണ്ട്. നിലവില്‍ 290 ഓളം സീറ്റുകളില്‍ എന്‍ഡിഎയും 150ലേറെ സീറ്റുകളില്‍ ഇന്‍ഡ്യ മുന്നണിയും മുന്നിട്ട് നില്‍ക്കുകയാണ്.
എക്‌സിറ്റ് പോളുകള്‍ പ്രവചിച്ച ഫലം തന്നെയാണ് പുറത്തുവരുന്നതെന്ന സൂചനകളും വ്യക്തമാണ്. അതേസമയം, 400 ലധികം സീറ്റുകളാണ് ചില ഏജന്‍സികള്‍ എന്‍ഡിഎക്ക് പ്രവചിച്ചത്. അത്തരമൊരു സൂചനകള്‍ ഇതുവരെ പുറത്തുവന്ന ഫലങ്ങളില്‍നിന്ന് ഇല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."