ഐഎഎസ് ദമ്പതികളുടെ മകള്‍ പരീക്ഷാപേടിയില്‍ 10ാം നിലയില്‍ നിന്നു ചാടിമരിച്ചു
മുംബൈ: ഐഎഎസ് ദമ്പതിമാരുടെ മകള്‍ താമസസ്ഥലത്തെ കെട്ടിടത്തിലെ പത്താം നിലയില്‍ നിന്ന് ചാടി മരിച്ച നിലയില്‍. 27 കാരിയായ ലിപി രസ്തോഗിയാണ് മരിച്ചത്. സെക്രട്ടേറിയറ്റിന് അടുത്തുള്ള കെട്ടിടത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
ആശുപത്രിയില്‍ ഉടനെ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആത്മഹത്യാ കുറിപ്പ് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ല എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. ഹരിയാനയിലെ സോനിപതില്‍ എല്‍എല്‍ബിക്ക് പഠിക്കുകയായിരുന്നു ലിപി. പരീക്ഷാഫലത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ലിപിയുടെ പിതാവ് വികാസ് റസ്തോഗി. ഭാര്യ രാധിക റസ്തോഗി ആഭ്യന്തരവകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."