ഇടിഞ്ഞ് ഓഹരി വിപണി: കനത്ത നഷ്ടത്തിൽ അദാനി ഗ്രൂപ്പ് ഓഹരികൾ
ലോക്സഭാ തിരഞ്ഞെടുപ്പിലെ പുറത്തുവരുന്ന ഫലത്തിന്റെ അടിസ്ഥാനത്തിൽ ഓഹരിവിപണിയിലും പ്രതിഫലനങ്ങൾ. എൻഡിഎക്ക് തിരിച്ചടി നേരിടുന്ന ആദ്യഘട്ട ഫലസൂചനകൾ പുറത്തുവന്നപ്പോൾ ഓഹരി വിപണിയിലും ഇടിവ് ദൃശ്യമായി. നിഫ്റ്റി 50 സൂചികയാണ് ഇടിഞ്ഞത്. ബിഎസ്ഇ സെൻസെക്സ് 3% ഇടിഞ്ഞു. ഇത് 74107 ൽ ക്ലോസായി. നിഫ്റ്റി 22557 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അദാനി ഗ്രൂപ്പ് ഓഹരികളാണ് വൻ തിരിച്ചടി നേരിട്ടത്. അദാനി എന്റർപ്രൈസസ് 3312 ൽ ക്ലോസ് ചെയ്തു. 9 ശതമാനത്തിലേറെയാണ് ഇടിവ്. എക്സിറ്റ് പോളുകളിൽ എൻഡിഎക്ക് മുന്നേറ്റം ഉണ്ടാകുമെന്നറിഞ്ഞതോടെ ഓഹരിവിപണിയിലും വൻ കുതിച്ചുചാട്ടം ദൃശ്യമായിരുന്നു. എന്നാൽ എൻഡിഎ തിരിച്ചടി നേരിടുന്നത് ഇപ്പോൾ ഓഹരി വിപണിയിലും പ്രതിഫലിക്കുകയാണ്.
380 ലധികം സീറ്റ് പ്രവചിച്ചിടത്തുനിന്ന് എൻഡിഎ നിലവിൽ 250 ഇടങ്ങളിലാണ് ലീഡ് ചെയ്യുന്നത്. ഇതുവരെ പുറത്തുവരുന്ന വാർത്തകൾ പ്രകാരം ഇന്ത്യ സഖ്യവും എൻഡിഎയും ഫലങ്ങളിൽ ബലാബലത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."