എം.എല്‍.എയും സംഘവും ഭീഷണിപ്പെടുത്തുന്നതായി പരാതി
മലപ്പുറം: പൂക്കോട്ടുംപാടം പാട്ടക്കരിമ്പിലെ 100 ഏക്കറോളം വരുന്ന റീഗള്‍ എസറ്റേറ്റ് പി.വി അന്‍വര്‍ എം.എല്‍.എയും സംഘവും ഭീഷണിപ്പെടുത്തി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി യുവതിയുടെ പരാതി.
സംഭവത്തില്‍ തനിക്കും കുടുംബത്തിനും സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനുള്ള ഒരുക്കത്തിലാണ് കൊല്ലം ചന്തനത്തോപ്പ് സ്വദേശിനി ജയമുരുകേഷ് നരേന്ദ്രനും കുടുംബവും. ഇതുസംബന്ധിച്ച് നേരത്തെ ഇവര്‍ നല്‍കിയ ഹര്‍ജിയില്‍ എം.എല്‍.എയും സംഘവും എസ്റ്റേറ്റില്‍ പ്രവേശിക്കുന്നത് തടഞ്ഞ് മഞ്ചേരി മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനു ശേഷവും എം.എല്‍.എയുടെ സംഘം ഭീഷണിപ്പെടുത്തുവെന്നാണ് പരാതിക്കാര്‍ പറയുന്നത്.
എസ്റ്റേറ്റില്‍ കേസില്‍ കിടക്കുന്ന 20 ഏക്കര്‍ എം.എല്‍.എ വാങ്ങിയിട്ടുണ്ടെന്നു പറഞ്ഞ് പതിനഞ്ചോളം പേര്‍ റീഗള്‍ എസ്റ്റേറ്റില്‍ അതിക്രമിച്ചുകയറി ഓഫിസ് കൈവശപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. സമാധാനപരമായി പ്രവര്‍ത്തിക്കുന്ന റബര്‍ എസ്റ്റേറ്റ് കൈയേറി പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് ജയ മുരുകേഷ്, ഭര്‍ത്താവ് മുരുകേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."