ആന്ധ്ര പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ വമ്പിച്ച മേൽകൈയുമായി ടിഡിപി സഖ്യം
ആന്ധ്രപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ വമ്പിച്ച മേൽ കൈയുമായി ടിഡിപി സഖ്യം മുന്നേറുന്നു. വോട്ടെണ്ണൽ തുടങ്ങി അവസാന വിവരം ലഭിക്കുമ്പോൾ ആകെയുള്ള 175 സീറ്റുകളിൽ 74 ലും ടിഡിപി മുന്നേറുകയാണ്. ജനസേവ പാർട്ടിയും ബിജെപിയും യഥാക്രമം 13,3 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് വൻ വെല്ലുവിളി അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇവരുടെ ലീഡ് നിലവിൽ വെറും 12 സീറ്റിൽ മാത്രമാണ്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിലേക്ക് വരുമ്പോൾ ആകെയുള്ള 25 സീറ്റുകളിൽ 13 എണ്ണത്തിലാണ് ടിഡിപി ലീഡ് ചെയ്യുന്നത്. വൈഎസ്ആർസിപി രണ്ടിലും ജനസേവ നാലിലും ലീഡ് ചെയ്തു കൊണ്ടിരിക്കുന്നു.
കഴിഞ്ഞ 2019 തെരഞ്ഞെടുപ്പിൽ 23 നിയമസഭാ സീറ്റുകളാണ് ടിഡിപി നേടിയത്. ലോക്സഭയിൽ ഇവരുടെ അംഗസംഖ്യ മൂന്ന് ആയിരുന്നു. ഇപ്പോൾ ആദ്യ റൗണ്ട് പിന്നിട്ടപ്പോൾ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി ലീഡ് ചെയ്യുന്നുവെന്ന വാർത്തയും പുറത്തു വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."