കടപ്പാട് കോഴിക്കോട്ടെ ജനങ്ങളോട്; ഇത് മൂന്നാം തവണ, വിജയമുറപ്പിച്ച് എം.കെ രാഘവന്‍
കോഴിക്കോട്: കോഴിക്കോട് യുഡിഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ ലീഡ് നില ഒരു ലക്ഷം കടന്നു. 1,269,16 ആണ് ലീഡ്. അതേസമയം വിജയത്തിന്റെ കടപ്പാട് കോഴിക്കോട്ടെ ജനങ്ങളോടാണെന്ന് വിജയം ഉറപ്പിച്ചതിന് പിന്നാലെ എം.കെ രാഘവന്‍ പ്രതികരിച്ചു.
ഇത് തുടർച്ചയായ മൂന്നാം തവണയാണ് രാഘവന് കോഴിക്കോട് നിന്ന് വിജയിക്കുന്നത്. 2014ൽ 16,883 വോട്ടുകൾക്കാണ് അദ്ദേഹം സിപിഐ (എം)ൻ്റെ മുതിർന്ന നേതാവായ എ വിജരാഘവനെ പരാജയപ്പെടുത്തിയത്.
2009ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ 838 വോട്ടുകൾക്ക് രാഘവൻ വിജയിച്ചു. ആകെ പോൾ ചെയ്ത വോട്ടിൻ്റെ 42.92% ആയ അദ്ദേഹം 3,42,309 വോട്ടുകൾ നേടി, എതിർ സ്ഥാനാർത്ഥി PA മുഹമ്മദ് റിയാസിന് 42.81% വോട്ടുകൾ ലഭിച്ചു.
അതേസമയം കേരളത്തിലുടനീളം എല്‍ഡിഎഫ് മുന്നേറ്റം തുടരുകയാണ്. യുഡിഎഫ് 17 ഇടത്തും എല്‍ഡിഎഫ് ഒരിടത്തും ബിജെപി രണ്ടിടത്തും മുന്നേറ്റം തുടരുകയാണ്. വോട്ടെണ്ണല്‍ തുടങ്ങി നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ എകദേശം ചിത്രം തെളിഞ്ഞു. പലയിടത്തും കാര്യമായ ഭൂരിപക്ഷത്തിലാണ് മുന്നേറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."