HOME
DETAILS
MAL
നേരിട്ടത് കടുത്ത മത്സരം; ജനവിധി അംഗീകരിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍
Web Desk
June 04 2024 | 11:06 AM
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്നത് കടുത്ത മത്സരമെന്ന് കേന്ദ്രമന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പോസിറ്റീവ് പ്രചാരണമാണ് നടത്തിയത്. വോട്ട് വിഹിതം കൂട്ടാനായി. തിരുവനന്തപുരത്ത് തുടരുമെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നിര്‍ണായക വിജയമാണ് തൃശൂരില്‍ ഉണ്ടായത് സുരേഷ് ഗോപി ജയിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയതലത്തില്‍ പ്രതീക്ഷയ്ക്കൊത്ത ജയം ഉണ്ടായില്ല. എന്താണെന്ന് പരിശോധിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.
അതേസമയം കേരളത്തിന്റെ ചിത്രം മാറിമറയുന്നു. യുഡിഎഫ് 18 ഇടത്തും എല്‍ഡിഎഫ് 1, ബിജെപി 1 എന്നാണ് അവസാമ മണിക്കൂറിലെ ലീഡ് നില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."