HOME
DETAILS

ആശുപത്രിയിലെത്തിച്ച രണ്ടു വയസുകാരനെ ഡോക്ടര്‍ മുറിയില്‍ നിന്ന് ഇറക്കിവിട്ടതായി ആക്ഷേപം

  
backup
August 30 2016 | 01:08 AM

%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b0%e0%b4%a3%e0%b5%8d


തിരൂര്‍: അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച രണ്ടു വയസുകാരനെ പരിശോധിക്കാതെ മുറിയില്‍ നിന്ന് ഇിറക്കിവിട്ടതായി ആക്ഷേപം. തിരൂര്‍ ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ ഡോക്ടറായ സബീനക്കെതിരേയാണ് ആരോപണം. തിരൂര്‍ ചെമ്പ്രയിലെ അമ്മേങ്ങര ഉഷ മകന്‍ ദേവപൂജയുമായി ഇന്നലെ രാവിലെ ഏഴരയോടെ ആശുപത്രിയിലെത്തിയിരുന്നു. ഡ്യൂട്ടി ഡോക്ടറെ കാണിച്ചെങ്കിലും എട്ടു മണിക്കു കുട്ടികളുടെ ഡോക്ടര്‍ വന്നിട്ടു കാണിക്കാനായിരുന്നു നിര്‍ദേശം. ഡോ. സബീന എത്തിയ ഉടന്‍ കുട്ടിയുമായി മുറിയില്‍ കയറിയപ്പോള്‍ അനുവാദമില്ലാതെ അകത്തുകയറിയെന്നാരോപിച്ചു ഡോക്ടര്‍ ഇറക്കിവിടുകയായിരുന്നുവെന്ന് ഉഷ പറഞ്ഞു.
കുട്ടി അബോധാവസ്ഥയിലാണെന്നു പറഞ്ഞിട്ടും ക്യൂ നിന്നില്ലെന്ന കാരണത്താല്‍ ഡോക്ടര്‍ ചികിത്സിക്കാന്‍ തയാറയില്ലെന്നും യുവതി പറഞ്ഞു. എന്നാല്‍ ക്യൂവില്‍ നിന്നവരുടെ അഭ്യര്‍ഥനയും ഡോക്ടര്‍ കേട്ടില്ലെന്നും ഉഷ പറയുന്നു. തുടര്‍ന്നു കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണു ചികിത്സ നല്‍കിയത്.
ജില്ലാ ആശുപത്രിയില്‍ വരുന്ന രോഗികളെയും ബന്ധുക്കളെയും ഡോക്ടര്‍മാര്‍ ശകാരിക്കുന്നതു പതിവാണെന്ന ആരോപണമുണ്ട്. മകനു ചികിത്സ നിഷേധിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്കും ഡി.എം.ഒക്കും പരാതി നല്‍കുമെന്ന് ഉഷ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago
No Image

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

ഡര്‍ബനില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സഞ്ജു

Cricket
  •  a month ago
No Image

കോഴിക്കോട്; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

Kerala
  •  a month ago
No Image

സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്ങ്  

International
  •  a month ago
No Image

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്; പാമ്പ് കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രശബ്ദം; മലപ്പുറം പോത്തുകല്ലില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  a month ago