കൊല്ലത്ത് തുടർച്ചയായി മൂന്നാം തവണയും പ്രേമചന്ദ്രൻ
കൊല്ലം മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്നാമതും വിജയക്കൊടി പാറിച്ച് പ്രേമചന്ദ്രൻ. ഒന്നര ലക്ഷത്തോളം ഭൂരിപക്ഷത്തോടെയാണ് ഇത്തവണ എൻ കെ പ്രേമചന്ദ്രൻ വീണ്ടും തട്ടകത്തിൽ നിലയുറപ്പിച്ചത്. ഇത് എൻ കെ പ്രേമചന്ദ്രന്റെ ഹാട്രിക് വിജയമെന്ന് വിശേഷിപ്പിക്കാം. എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷാണ് രണ്ടാം സ്ഥാനത്ത്. എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ മൂന്നാം സ്ഥാനത്തും.
2014-ല്‍ എം എ ബേബിയെ 37,649 വോട്ടുകൾക്കും 2019-ൽ എന്‍ ബാലഗോപാലിനെ 1,48,856 വോട്ടുകൾക്കും തോല്‍പ്പിച്ചായിരുന്നു എന്‍ കെ പ്രേമചന്ദ്രന്റെ ലോക്‌സഭ പ്രവേശനം. 2014-ൽ 46.5% വോട്ടുകൾ നേടിയാപ്പോൾ 2019-ൽ വോട്ട് ശതമാനം 51.6 ആയി കൂടിക്കൊണ്ട് 4.3 ശതമാനത്തിൽ നിന്ന് 15.4 ശതമാനത്തിലേക്ക് കുതിച്ചു. 2014-ൽ എൻ കെ പ്രേമചന്ദ്രന്റെ എതിരാളികായിരുന്നത്,
എൽഡിഎഫ് സ്ഥാനാർത്ഥി എം എ ബേബിയും (3,70,879 വോട്ടുകൾ), എൻഡിഎ സ്ഥാനാർത്ഥി എം വേലായുധനുമായിരുന്നു (58,671 വോട്ടുകൾ). 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ കെ പ്രേമചന്ദ്രൻ 4,99,677 വോട്ടുകൾ നേടിയപ്പോൾ കെ എൻ ബാലഗോപാൽ 3,50,821 വോട്ടുകളും കെ വി സാബുവിന് 1,03,339 വോട്ടുകളുമാണ് നേടിയത്. ഈ ട്രൻഡിലേക്കാണ് എൻ കെ പ്രേമചന്ദ്രൻ മൂന്നമതും കയറിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."