HOME
DETAILS
MAL
ഭരണ ഘടനയുടെ സംരക്ഷണമാണ് ഇന്‍ഡ്യ മുന്നണിയുടെ ലക്ഷ്യം : രാഹുല്‍ ഗാന്ധി
Web Desk
June 04 2024 | 13:06 PM
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആദ്യ പ്രതികരണം നടത്തി കോണ്‍ഗ്രസ് ക്യാമ്പ്. ഡല്‍ഹിയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ഭരണ ഘടന ഉയര്‍ത്തിപ്പിടിച്ചാണ് രാഹുല്‍ ഗാന്ധിയെത്തിയത്. ഇന്‍ഡ്യ മുന്നണിക്ക് ഈ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ലക്ഷ്യം മാത്രമായിരുന്നില്ലെന്നും ഭരണഘടന സംരക്ഷിക്കുന്നതിനാണ് സഖ്യം പ്രാധാന്യം നല്‍കിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പത്രസമ്മേളനത്തില്‍ പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരും രാഹുലിനൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ദുഷ്പ്രചാരണം എക്കാലവും ഓര്‍മിക്കപ്പെടുമെന്നായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."